---
title: "ജില്ലാതല പരിസ്ഥിതി പഠനയാത്ര നടത്തി"
english_title: "Conducted district level environmental study tour"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173416/conducted-district-level-environmental-study-tour"
published_at: "2023-12-30T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fd944359e7_1_kad.jpg"
keywords: []
---

# ജില്ലാതല പരിസ്ഥിതി പഠനയാത്ര നടത്തി

> **Lead Summary:** പേരാമ്പ്ര** : **കോഴിക്കോട് ജില്ല ദേശീയ ഹരിത സേനയുടെ (കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ) ആഭിമുഖ്യത്തില്‍ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിദ്യാലയ പരിസ്ഥിതി പഠനയാത്ര നടത്തി.

## Article Content

പേരാമ്പ്ര** : **കോഴിക്കോട് ജില്ല ദേശീയ ഹരിത സേനയുടെ (കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ) ആഭിമുഖ്യത്തില്‍ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിദ്യാലയ പരിസ്ഥിതി പഠനയാത്ര നടത്തി.

മൂന്നു ദിവസങ്ങളിലായി ആറളം വന്യജീവി സങ്കേതത്തില്‍ വെച്ച് നടന്ന കാടറിവ് 2023 പരിസ്ഥിതി പഠന ക്യാംപില്‍ ഫോറസ്റ്റ് വാച്ചര്‍മാരായ സുശാന്ത്, പ്രണവ് എന്നിവരുടെ നേതൃത്വത്തില്‍ ട്രക്കിംഗ്, അപൂര്‍വ്വയിനം സസ്യവിഭാഗങ്ങള്‍, പൂമ്പാറ്റകള്‍, വംശനാശം നേരിടുന്ന ജന്തു വിഭാഗങ്ങള്‍, വിവിധയിനം പക്ഷികള്‍, പൂമ്പാറ്റകള്‍ എന്നിവയെ പരിചയപ്പെട്ടു.

വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം വളര്‍ത്തുന്നതിനും, ആവാസ വ്യവസ്ഥയെയും, ജൈവ വൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും വേണ്ടി വര്‍ഷം തോറും ദേശീയ ഹരിത സേന ഇത്തരം പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്.

ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥന്‍ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹണം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ നാല്പതില്‍പ്പരം വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും കോര്‍ഡിനേറ്റര്‍മാരും അടങ്ങുന്ന സംഘത്തെ നയിക്കുന്നത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ് ബാബു, പി. സജീവ് കുമാര്‍.സി എച്ച്. (ദര്‍ശനം സാംസ്‌കാരിക വേദി ) എന്നിവരാണ്.

ദേശീയ ഹരിത സേന അധ്യാപക കോര്‍ഡിനേറ്റര്‍മാരായ എ.കെ സിദ്ധിഖ്, മിനി ചന്ദ്രന്‍, എന്‍. രേഖ, പി.ടി. ഷാജില എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173416/conducted-district-level-environmental-study-tour)