---
title: "കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു"
english_title: "Laptops were distributed to students in Koothali Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17345/laptops-were-distributed-to-students-in-koothali-grama-panchayat"
published_at: "2021-12-22T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3052c9ed3d_00000000  NEW CARD copy.JPG"
keywords: []
---

# കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്ത് 2021 - 2022 സാമ്പത്തിക വര്‍ഷത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.

## Article Content

** പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്ത് 2021 - 2022 സാമ്പത്തിക വര്‍ഷത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു.

പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും വിവരസാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനുമാണ് ലാപ്പ്‌ടോപ്പ് നല്‍കിയത്.

വളരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു സഹായം നല്‍കുകയാണ് ഗ്രാമ പഞ്ചായത്തെന്ന് ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അധ്യക്ഷനായി.

ബ്ലോക്ക് മെമ്പര്‍ സി.യം. സനാതനന്‍ ,വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നളിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാവിത്രി, ആയിഷ, കെ.പി. സജീഷ്, ഷൈനി, എച്ച്‌സി ശ്രീജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ. നാരായണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, കെ.എം ഗോവിന്ദന്‍, ബാലചന്ദന്‍, ദിനേശ് കാപ്പുങ്കര, ശ്രീധരന്‍ മുതുവണ്ണാച്ച, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ ടി, സ്വാഗതം പറഞ്ഞ ചടങ്ങിന് ഇംബ്ബിമെന്റിംഗ് ഓഫീസര്‍ രമേശ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17345/laptops-were-distributed-to-students-in-koothali-grama-panchayat)