---
title: "എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു"
english_title: "NSS week-long camp concluded at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173576/nss-week-long-camp-concluded-at-perambra"
published_at: "2023-12-31T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

> **Lead Summary:** ** പേരാമ്പ്ര :** സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എല്‍പി സ്‌കൂളില്‍ പൊതു പരിപാടികളോടെ സമാപിച്ചു.

## Article Content

** പേരാമ്പ്ര :** സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എല്‍പി സ്‌കൂളില്‍ പൊതു പരിപാടികളോടെ സമാപിച്ചു.

സമാപന യോഗത്തില്‍ വാര്‍ഡ് അംഗം ആതിര അധ്യക്ഷത വഹിച്ച ചടങ്ങ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി യോഗം ഉദ്ഘാടനം ചെയ്തു.

ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ വി.കെ. റംഷീദ്, 15-ാം വാര്‍ഡ് അംഗം ആതിര, എന്‍എസ്എസ് സെക്രട്ടറി തേജ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

' മാലിന്യമുക്ത നാളേക്കായി യുവകേരളം ' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പില്‍ ഡോ: ഇ.വി ആനന്ദ്, മുന്‍ ഫയര്‍ ആന്റ്  റസ്‌ക്യൂ ഓഫീസര്‍ ദിലീപ് കണ്ടോത്ത്, മഹേഷ് ചെക്കോട്ടി, പി.സി സന്തോഷ്, ടി.എ ജാനറ്റ്, എക്‌സൈസ് ഓഫീസര്‍ രഘുനാഥ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി.

ക്യാമ്പിന്റെ ആദ്യ ദിനം മുതല്‍ പൊതു ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍, ഡോ: പി.ടി അബ്ദുള്‍ അസീസ് (സെക്രട്ടറി, കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ്), എ.കെ തറുവയി ഹാജി (കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍), ഷീബ (പ്രധാനധ്യാപിക, ജിഎല്‍പിഎസ് മുതുവണ്ണാച്ച), സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റ് കരീം എന്നിവര്‍ സംസാരിച്ചു.

വി.കെ റംഷീദ് സ്വാഗതം പറഞ്ഞ യോഗത്തിന് തേജലക്ഷ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173576/nss-week-long-camp-concluded-at-perambra)