---
title: "വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു "
english_title: "Anniversary celebrations and family gatherings were organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173618/anniversary-celebrations-and-family-gatherings-were-organized-at-perambra"
published_at: "2023-12-31T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65912364dfe29_1_sangam.jpg"
keywords: []
---

# വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും, കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ സൂര്യ അബ്ദുള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി വിവിധ സംഘടനകളില്‍ നിന്നും രാജിവെച്ച് വന്നവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.

വനിതാ സമിതി സംസ്ഥാന കമ്മിറ്റി അംഗം ശ്രീജ മേപ്പയ്യൂര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ എ.എം കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ ഗുഡ് വില്‍, ഏരിയാ സെക്രട്ടറി ബി.എം മുഹമ്മദ്, വനിതാ സമിതി സെക്രട്ടറി നിര്‍മ്മല സജീവ്, നോര്‍ത്ത് സെക്രട്ടറി സീമ ശിവദാസ്, നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി സ്‌നേഹ സത്യന്‍ എന്നിവര്‍  സംസാരിച്ചു.

പ്രശസ്ത മോട്ടിവേറ്ററും, പ്രാസംഗികനും, കേരള സിവില്‍ പൊലീസ് ഓഫീസറുമായ രംഗീഷ് കടവത്ത് സൗഹൃദ പ്രഭാഷണം നടത്തി. ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, സ്‌കിറ്റ്, ഡിജെ മെഗാഷോ, മാജിക്ക്‌ഷോ എന്നിവ അരങ്ങേറി.

യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ സാബിറ വിഷന്‍ പ്ലസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173618/anniversary-celebrations-and-family-gatherings-were-organized-at-perambra)