---
title: "ഈസ്റ്റ് പേരാമ്പ്ര മേഖലാ മുസ്ലിം ലീഗ് സമ്മേളനം "
english_title: "East Perambra Region Muslim League Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173635/east-perambra-region-muslim-league-conference"
published_at: "2023-12-31T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659135075cf4b_1_sangam1.jpg"
keywords: []
---

# ഈസ്റ്റ് പേരാമ്പ്ര മേഖലാ മുസ്ലിം ലീഗ് സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര: **ഈസ്റ്റ് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് മേഖലാസമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഈസ്റ്റ് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് മേഖലാസമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബിജെപിക്ക് എതിരായി പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഇന്ത്യാമുന്നണിയെ തകര്‍ക്കാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുല്ലബൈത്തുല്‍ബര്‍ക്ക അധ്യക്ഷത വഹിച്ചു. നവകേരള സദസ്സില്‍ കൂടുതല്‍ സമയവും കോണ്‍ഗ്രസ്സിനെതിരെ പ്രസംഗിക്കാനാണ് മുഖ്യമന്ത്രിസമയം കണ്ടെത്തിയത്, ഗവര്‍ണ്ണര്‍ക്കെതിരായ സമരത്തില്‍ നിന്ന് പിന്‍മാറിയതും, ലാവ്ലിന്‍ കേസ് മാറ്റിവെക്കലും ഉള്‍ പ്പടെ സിപിഎം, ബിജെപി ഒത്ത് തീര്‍പ്പ് നാടകങ്ങള്‍ അരങ്ങേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിദ്ധീഖലിരാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, കെ.ടി. കുത്തമ്മദ്, വാര്‍ഡ് അംഗം പൂളക്കണ്ടി കുഞ്ഞമ്മത്, വി.കെ. റഷീദ്, ദില്‍ഷാദ് കുന്നിക്കല്‍, മുഹമ്മദ് പൊറായില്‍, കെ.പി മുഹമ്മദലി, കെ.കെ. സലാം, ഇബ്രാഹിം പാലാട്ടക്കര, കീരിക്കണ്ടി അബ്ദുള്ള, കെ.പി അബ്ദുള്ള മൗലവി എന്നിവര്‍ സംസാരിച്ചു.

ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ കിട്ടിയ കെ.എം. നബീല്‍, റേസിംഗ് ട്രാക്കിലെ ഇന്ത്യയുടെ ആദ്യ വനിതാസ്റ്റാര്‍ സല്‍വാമര്‍ജാന്‍ എന്നിവരെ ആദരിച്ചു. റഷീദ് കുനിയില്‍ സ്വാഗതവും പി.കെ മൊയ്തീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173635/east-perambra-region-muslim-league-conference)