---
title: "എഴുത്തുകാര്‍ ധാരളമായി വളര്‍ന്നു വരണം, അവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തകരാകില്ല: യു.കെ.കുമാരന്‍ "
english_title: "Writers should grow up abundantly, they won't become anti-social activists: UK Kumaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173684/writers-should-grow-up-abundantly-they-wont-become-anti-social-activists-uk-kumaran"
published_at: "2023-12-31T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65917c4388fda_000_7_CHEMMANUR.JPG"
keywords: []
---

# എഴുത്തുകാര്‍ ധാരളമായി വളര്‍ന്നു വരണം, അവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തകരാകില്ല: യു.കെ.കുമാരന്‍ 

> **Lead Summary:** **പേരാമ്പ്ര:** എഴുത്തുകാര്‍ ധാരാളമായി വളര്‍ന്നു വരുന്നുണ്ട്, അവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നും യു.കെ.കുമാരന്‍. ഭാഷാശ്രീ സാംസ്‌കാരിക മാസിക സംഘടിപ്പിച്ച യു.എ.ഖാദര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര:** എഴുത്തുകാര്‍ ധാരാളമായി വളര്‍ന്നു വരുന്നുണ്ട്, അവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നും യു.കെ.കുമാരന്‍. ഭാഷാശ്രീ സാംസ്‌കാരിക മാസിക സംഘടിപ്പിച്ച യു.എ.ഖാദര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസഫ് പുതക്കുഴി അധ്യക്ഷം വഹിച്ചു. പ്രകാശന്‍ വെള്ളിയൂര്‍ സ്വാഗതം പറഞ്ഞു. പ്രദീപ് കുമാര്‍ കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷിജിത്ത് പേരാമ്പ്രയുടെ നോവല്‍ അറിയാത്ത ബന്ധങ്ങള്‍, ഭുവന കല്‍പ്പകശ്ശേരിയുടെ കവിത ഒറ്റച്ചിലമ്പ് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

സമഗ്ര സംഭാവന വിഭാഗത്തില്‍ ഫോട്ടോ ഗ്രാഫിക് ലിറ്ററേച്ചര്‍- ഡി. മനോജ് വൈക്കം ( കോട്ടയം), കുട്ടികളുടെ സിനിമ- ജിന്റോ തോമസ് (കോഴിക്കോട്), ചലച്ചിത്ര പിന്നണി ഗായകന്‍ - ശാന്തന്‍ മുണ്ടോത്ത് , സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബശ്രീ സംരഭക- മഞ്ജുള ടി.കെ എന്നിവരുംസാഹിത്യ വിഭാഗത്തില്‍ , ( *പoനം* ) ഡോ.റോസ് മേരി ജോര്‍ജ്ജ്.പി. -തൃശൂര്‍ നാടകം രാഷ്ട്രീയം, ( *ലേഖനം* ) കൂര്‍പ്പ് -ഡോ. ഡെയ്‌സണ്‍ പാണേങ്ങോടന്‍: തൃശൂര്‍, ( *നോവല്‍* ) കല്‍പ്പാരവം - പി.എം. സുലോചന - കണ്ണൂര്‍ , ( *ചെറുകഥ* )ട്യൂലിപ് പുഷ്പങ്ങളുടെ പാടം- ഡോ.പ്രേംരാഗ് .കെ .കെ.- ബാംഗ്ലൂര്‍, ( *കഥ* ) അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം - അഡ്വ.എ. നസീറ- തിരുവനന്തപുരം, ( *കവിത* ) കരിമ്പന്‍ ശ്രീധരന്‍ ചെറുവണ്ണൂര്‍ - മലപ്പുറം, ( *ഓര്‍മ* ) ചിന്നിച്ചിതറിയ ഓര്‍മകള്‍ -വൃന്ദ പാലാട്ട് എറണാകുളം, ( *ഭാഷാശാസ്ത്രം* ) അറബി മലയാളം - പി.എ.അബൂബക്കര്‍ - കാസര്‍ഗോഡ് , ( *ഗണിതവിജ്ഞാനം* ) -ഗണിത ചിന്തനങ്ങളുടെ കുളിര്‍മഴപ്പെയ്ത്തുകള്‍ - രാമകൃഷ്ണന്‍ സരയു -കോഴിക്കോട് ( *യാത്രാവിവരണം* ) അമേരിക്ക- കെ.ടി. ത്രേസ്യ-കോഴിക്കോട് ( *പ്രാദേശിക ചരിത്രം* ) കുയ്യേല്‍ ഖണ്ഡി വിശ്വകര്‍മ കാളികാമ്പക്ഷേത്ര മഹാത്മ്യം - കുയ്യേല്‍ ഖണ്ഡി ശ്രീധരന്‍ മാസ്റ്റര്‍ -കോഴിക്കോട്, *പ്രത്യേക ജൂറി* *പുരസ്‌കാരം*- പ0നം - വിദ്യഭ്യാസം പണിയ സമുദായത്തില്‍ -സ ജുല. പി. -മലപ്പുറം എന്നിവരും ബാലസാഹിത്യ വിഭാഗത്തില്‍( *ബാലലേഖനം* ) കുട്ടികളുടെ റേഡിയോ - ബാലകൃഷ്ണന്‍ കൊയ്യാല്‍ -കണ്ണൂര്‍, ( *ബാല കവിത* ) കുഞ്ഞിനൊരു കൂട്ട് - ശോഭ വത്സന്‍ - തൃശൂര്‍, ( *ബാല-ജീവചരിത്രം* ) ഡോ. ജഗദീഷ് ചന്ദ്ര ബോസ് - സുധീര്‍ പൂച്ചാലി -കണ്ണൂര്‍, ( *ബാലകഥ* )ദേവൂട്ടി - ദീപ്തി ഇ .പി - കോഴിക്കോട്, ( *ബാലനോവല്‍* ) മായന്‍ കടുവ -ദേവലാല്‍ ചെറുകര - ആലപ്പുഴ (*പ്രത്യേക ജൂറി* *പുരസ്‌കാരം*) പള്ളിക്കൂടപ്പാട്ടുകള്‍ - അരുണ്‍കുമാര്‍ അന്നൂര്‍ -കൊല്ലം എന്നിവരും ഏറ്റുവാങ്ങി.

പ്രമുഖ എഴുത്തുകാരും സാഹിത്യ നായകരും വിവിധ സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സാഹിത്യതല്‍പ്പരരും നാട്ടുകാരും ഒത്തുചേര്‍ന്നു. അബ്ദുള്‍കരീം എന്‍. എ, ടി.ടി.സരോജിനി, ദേവദാസ് പാലേരി ,സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, രതീഷ് ഇ നായര്‍ ,ശ്രീജിത്ത് എടച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.സദന്‍ കല്‍പ്പത്തൂര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173684/writers-should-grow-up-abundantly-they-wont-become-anti-social-activists-uk-kumaran)