---
title: "മുസ്ലിം ലീഗ് ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലും കക്ഷിയാവാത്ത പാര്‍ട്ടി: ഷാഫി ചാലിയം. "
english_title: "Muslim League is a party that is not a party to any communal conflict: Shafi Chaliam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173701/muslim-league-is-a-party-that-is-not-a-party-to-any-communal-conflict-shafi-chaliam"
published_at: "2023-12-31T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659199558239f_000_7_CHEMMANUR.JPG"
keywords: []
---

# മുസ്ലിം ലീഗ് ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലും കക്ഷിയാവാത്ത പാര്‍ട്ടി: ഷാഫി ചാലിയം. 

> **Lead Summary:** **പേരാമ്പ്ര:** ചരിത്രത്തില്‍ ഇന്നുവരെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലും കക്ഷിയാവാത്ത മതേതര പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസ്താവിച്ചു. പേരാമ്പ്ര എടവരാട് മഞ്ചേരിക്കുന്ന് ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര:** ചരിത്രത്തില്‍ ഇന്നുവരെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലും കക്ഷിയാവാത്ത മതേതര പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസ്താവിച്ചു. പേരാമ്പ്ര എടവരാട് മഞ്ചേരിക്കുന്ന് ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡണ്ട് പി. സൂപ്പി മൗലവി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.പി. അസീസ് , വേളം പഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍, പേരാമ്പ്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.റസാഖ്, വൈ. പ്രസിഡണ്ട് വാളാഞ്ഞി ഇബ്രാഹീം, രണ്ടാം വാര്‍ഡ് മെമ്പര്‍ റസ്മിന തങ്കേക്കണ്ടി, വി.കെ.നാസര്‍, ടി.കെ.കുഞ്ഞമ്മത് ഫൈസി, കെ.പി.സമീര്‍, ആലിയാട്ട് മജീദ്, വി.കെ.ജസീല്‍, മുഹമ്മദ് എടവരാട്, കക്കോത്ത് ജുവൈരിയ, കെ.പി.ജമീല, മാവിലി മുഹമ്മദ്,കുന്നത്ത് സലാം, ടി.എന്‍.ബാസിത്, കെ.കെ.യൂസഫ്, സംസാരിച്ചു. ശാഖാ ട്രഷറര്‍ കക്കോത്ത് മൂസ്സ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173701/muslim-league-is-a-party-that-is-not-a-party-to-any-communal-conflict-shafi-chaliam)