---
title: "ജനഹൃദയം കീഴടക്കി ജനകീയം 13-ാം വര്‍ഷത്തിലേക്ക് "
english_title: "janakeeyam in its 13th year of winning people heart"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173823/janakeeyam-in-its-13th-year-of-winning-people-heart"
published_at: "2024-01-01T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65929bb050cb4_1_janakeeyam.JPG"
keywords: []
---

# ജനഹൃദയം കീഴടക്കി ജനകീയം 13-ാം വര്‍ഷത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര:** ജനഹൃദയം കീഴടക്കി ജനകീയ ബസ് സര്‍വ്വീസ് 13-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ജനങ്ങളുടെ ഒത്തൊരുമയാണ് പേരാമ്പ്ര അമ്പാഴപ്പാറ ജനകീയ ബസ് സര്‍വീസ് 13-ാം വര്‍ഷത്തിലേക്ക് കടക്കാനുള്ള കാരണം.

## Article Content

**പേരാമ്പ്ര:** ജനഹൃദയം കീഴടക്കി ജനകീയ ബസ് സര്‍വ്വീസ് 13-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ജനങ്ങളുടെ ഒത്തൊരുമയാണ് പേരാമ്പ്ര അമ്പാഴപ്പാറ ജനകീയ ബസ് സര്‍വീസ് 13-ാം വര്‍ഷത്തിലേക്ക് കടക്കാനുള്ള കാരണം.

220 ല്‍ പരം ജനങ്ങളുടെ ഷെയര്‍ എടുത്താണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്. 13 വര്‍ഷം പൂര്‍ത്തിയാക്കി ജനങ്ങളുടെ സ്വന്തം ബസ്സാണിത്.

കോവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ജനങ്ങളുടെ സഹകരണത്തോടെ ബസ് സര്‍വ്വീസ് നടത്തിയിരുന്നു. ബസ് ഓട്ടം നിര്‍ത്തിയാല്‍ ജനങ്ങളുടെ യാത്ര ദുരിതത്തിലാകും.

ഒരു മുതലാളിയുടെ മാത്രമായുള്ള ബസ് അല്ല ഇത് ജനങ്ങളുടെ ബസാണ്. അതുകൊണ്ട് തന്നെയാണ് ജനകീയം ജനഹൃദയം കീഴടക്കിയത്. ദിവസവും 8 ട്രിപ്പാണ് ഈ റൂട്ടില്‍ ഉള്ളത്.

വാര്‍ഷികത്തൊടാനുബന്ധിച്ച് ജനകീയ ബസ് സര്‍വ്വീസിന്റെ ചരിത്രത്തെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഫോട്ടോയും ഉര്‍പ്പെടുത്തി പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്യും.

നാളെ വൈകുന്നേരം 4 മണിക്ക് മാട്ടനോട് വെച്ച് നടക്കുന്ന സുവനീര്‍ പ്രകാശനത്തിന്റെ ഉദ്ഘടനം പേരാമ്പ്ര സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പി.സി ശ്രീജിത്ത് നിര്‍വ്വഹിക്കും. കൂടാതെ ജില്ലാ കലോത്സവത്തില്‍ വിജയികളായ 9 കലാ പ്രതിഭകളെയും ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിക്കും.

13/14 തിയ്യതികളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മട്ടനോട് എയുപി സ്‌കൂളില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.കെ ശശി നിര്‍വ്വഹിക്കും.

13 ന് പല്ല്, കിഡ്‌നി എന്നിവയുടെ രോഗ നിര്‍ണ്ണയവും ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പുമാണ് നടക്കുന്നത്. 14 ന് നേത്രരോഗ നിര്‍ണ്ണയവും ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പുമാണ് നടക്കുന്നത്.

കൂടാതെ സൗജന്യ ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓണ്‍ പേരാമ്പ്ര മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ സുരേഷ് കെ വിജയന്‍ നിര്‍വ്വഹിക്കും.

കായണ്ണ പഞ്ചായത്ത് അംഗങ്ങളായ പി.സി ബഷീര്‍, കെ.കെ നാരായണന്‍, ഗീത വിരുണപുറം, പേരാമ്പ്ര പഞ്ചായത്ത് മെമ്പര്‍ പ്രിയേഷ്, ബാബു കുതിരോട്ട് (പത്രപ്രവര്‍ത്തകന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

18അംഗ കമ്മറ്റിയാണ് നിലവില്‍ ഉള്ളത്. ചുമതലകള്‍: കണ്‍വീനര്‍ കെ.എം രവീന്ദ്രന്‍, ചെയര്‍മാന്‍ എന്‍ അശോകന്‍, ട്രെഷറര്‍ വി.പി സോമന്‍ എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173823/janakeeyam-in-its-13th-year-of-winning-people-heart)