---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം"
english_title: "Inauguration of Chakkittapara Grama Panchayat Meeting Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173880/inauguration-of-chakkittapara-grama-panchayat-meeting-hall"
published_at: "2024-01-01T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c25cbbfa5_000_7_CHEMMANUR.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം

> **Lead Summary:** ** ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍മാരായ സി കെ ശശി, ഇ എം ശ്രീജിത്ത്, ബിന്ദു വത്സന്‍, പഞ്ചായത്തംഗം കെ എ ജോസ്‌കുട്ടി,രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി സി സുരാജന്‍, എ.ജി ഭാസ്‌കരന്‍, ബോബി കാപ്പുകാട്ടില്‍, കുഞ്ഞമ്മദ് പെരുഞ്ചേരി, ജിതേഷ് മുതുകാട്, പി പി രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173880/inauguration-of-chakkittapara-grama-panchayat-meeting-hall)