---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു"
english_title: "Perambra Block Panchayat Working Group General Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17390/perambra-block-panchayat-working-group-general-meeting"
published_at: "2021-12-22T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c33780edd84_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

> **Lead Summary:** ** പേരാമ്പ്ര **: 14 ാം പഞ്ചവല്‍സര പദ്ധതിയില്‍ പേരാമ്പ്ര ബ്ലോക്കില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

## Article Content

** പേരാമ്പ്ര **: 14 ാം പഞ്ചവല്‍സര പദ്ധതിയില്‍ പേരാമ്പ്ര ബ്ലോക്കില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.

ജനകീയാസൂത്രണ പദ്ധതിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം വിലയിരുത്തി എല്ലാ മേഖലകളുടേയും അവസ്ഥാ പഠനം നടത്താനും വികസന രേഖ തയ്യാറാക്കാനും തീരുമാനിച്ചു.

ബ്ലോക്ക് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.കുഞ്ഞമ്മത് നയരേഖ അവതരിപ്പിച്ചു.

25 വര്‍ഷത്തെ സ്റ്റാറ്റസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വര്‍ക്കിഗ് ഗ്രൂപ്പ് പൊതുയോഗം തീരുമാനിച്ചു. ബിഡിഒ പി.വി ബേബി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

വികസന കാര്യസമിതി ചെയര്‍മാന്‍ കെ. സജീവന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരും അംഗങ്ങളും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊതുയോഗത്തില്‍ പങ്കെടുത്തു.

വിവിധ ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി നടപ്പിലാക്കേണ്ട പദ്ധതികളുടെ കരടിന് രൂപം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17390/perambra-block-panchayat-working-group-general-meeting)