---
title: "പേരാമ്പ്രയില്‍ വിഎച്ച്പി രാമ ഭക്തസംഗമം നടത്തി"
english_title: "VHP Rama bhaktasangam held at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173914/vhp-rama-bhaktasangam-held-at-perampra"
published_at: "2024-01-01T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592db8e5cdcc_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്രയില്‍ വിഎച്ച്പി രാമ ഭക്തസംഗമം നടത്തി

> **Lead Summary:** **പേരാമ്പ്ര :** അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഭാരതത്തിലുടനീളം വിവിധ ആധ്യാത്മിക പരിപാടികള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ രാമഭക്ത സംഗമം നടത്തി.

## Article Content

**പേരാമ്പ്ര :** അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഭാരതത്തിലുടനീളം വിവിധ ആധ്യാത്മിക പരിപാടികള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി പേരാമ്പ്രയില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ രാമഭക്ത സംഗമം നടത്തി.

പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമവികാസംയോജക് എന്‍ കെ ബാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. വിഎച്ച്പി ജില്ലാ പ്രസിഡണ്ട് വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കര്‍സേവയില്‍ പങ്കെടുത്ത കര്‍സേവകരെ ആദരിച്ചു. വിഎച്ച്പി സംസ്‌കാര്‍ പ്രസാര്‍ സംസ്ഥാന സംയോജക് ജയരാജ് മലയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷൈജു കല്ലേരി, ബജ്രംഗ് ദള്‍ ജില്ലാ അധ്യക്ഷന്‍ നിഖില്‍ പേരാമ്പ്ര, വൈശാഖ് അരിക്കുളം,  ചന്ദ്രന്‍ കാരയാട്, ലിനീഷ് കുമാര്‍, ധന്യ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173914/vhp-rama-bhaktasangam-held-at-perampra)