---
title: "കൈരളി വി.ടി.സിയുടെ വാര്‍ഷികാഘോഷം നാളെ "
english_title: "Anniversary celebration of Kairali VTC tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173926/anniversary-celebration-of-kairali-vtc-tomorrow"
published_at: "2024-01-01T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592ebc8ab228_000_7_CHEMMANUR.JPG"
keywords: []
---

# കൈരളി വി.ടി.സിയുടെ വാര്‍ഷികാഘോഷം നാളെ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി വി.ടി.സിയുടെ വാര്‍ഷികാഘോഷം നാളെ പേരാമ്പ്ര കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്യും. കൈരളി വി.ടി.സി പിടിഎ പ്രസിഡണ്ട് കെ.ടി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനാവും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി വി.ടി.സിയുടെ വാര്‍ഷികാഘോഷം നാളെ പേരാമ്പ്ര കോ.ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്യും. കൈരളി വി.ടി.സി പിടിഎ പ്രസിഡണ്ട് കെ.ടി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനാവും.

പേരാമ്പ്ര മേഖലയിലെ ഏറ്റവും മുതിര്‍ന്ന ലാബ് ടെക്‌നീഷ്യന്‍ മേരി റോയ് (കാരുണ്യ മെഡിക്കല്‍ ലാബ്, പന്തിരിക്കര) ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനവിതരണം നടക്കും. തുടര്‍ന്ന് സുനില്‍ കോട്ടേമ്പ്രത്തിന്റെ കലാവിരുന്നും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173926/anniversary-celebration-of-kairali-vtc-tomorrow)