---
title: "കാട്ടപന്നി ശല്യം രുക്ഷം; പ്രതിഷേധവുമായി കര്‍ഷകര്‍ "
english_title: "Wild boar nuisance; Farmers in protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174038/wild-boar-nuisance-farmers-in-protest"
published_at: "2024-01-02T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593b634b682f_1_panni.JPG"
keywords: []
---

# കാട്ടപന്നി ശല്യം രുക്ഷം; പ്രതിഷേധവുമായി കര്‍ഷകര്‍ 

> **Lead Summary:** **‍ പേരാമ്പ: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കൂട്ടോത്ത് പ്രദേശത്ത് കാട്ടുപന്നികളുട ശല്യം കാരണം കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

## Article Content

**‍ പേരാമ്പ: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കൂട്ടോത്ത് പ്രദേശത്ത് കാട്ടുപന്നികളുട ശല്യം കാരണം കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

കുട്ടോത്ത് വായനശാല പരിസരത്ത് എടക്കുനി താഴെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പന്നികള്‍ കൂട്ടമായെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.

കര്‍ഷകര്‍ കൃഷി ചെയ്ത നേന്ദ്ര വാഴ, ചേമ്പ്, ചേന. തൈ തെങ്ങുകള്‍, പച്ചക്കറികള്‍, നെല്ല് എന്നിവയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. കര്‍ഷകര്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദിപ്പിക്കുന്ന കുലയ്ക്കാറായ നേന്ദ്ര വാഴകളും നശിപ്പിച്ചവയില്‍പ്പെടുന്നു.

പന്നികള്‍ കൃഷി നശിപ്പിക്കുന്നത് കാരണം വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത് ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

നടുക്കണ്ടി നാരായണന്‍, കെ.കെ രജീഷ്, പെരിക്കാംപൊയില്‍ സുരേഷ്, പൂവില്ലാത്ത് ബഷീര്‍, കുനിയില്‍ കുഞ്ഞിക്കണ്ണന്‍, രാമചന്ദ്രന്‍ കുനിയില്‍, നടുവിലക്കണ്ടി പറമ്പില്‍ കുഞ്ഞിക്കണ്ണന്‍, വലിയ പുതുക്കോട്ട് അമ്മത്, നട്ടുവിലപറമ്പില്‍ ലത്തീഫ്, അമ്മത്, പടിഞ്ഞാറയില്‍ ഭാസ്‌ക്കരന്‍ നായര്‍ തുടങ്ങിയ കര്‍ഷകരുടെ വിളകളാണ് നശിപ്പിച്ചത്.

വന്യജീവി ശല്യം കാരണം കൃഷി നശിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ട പരിഹാരം നല്‍കണമെന്ന് ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ.കെ രജീഷ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ ദുരിതം നേരില്‍ കാണാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174038/wild-boar-nuisance-farmers-in-protest)