---
title: "ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ 'നെഹ്‌റു' എത്തി "
english_title: "'Nehru' came to witness the historical moments"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17404/nehru-came-to-witness-the-historical-moments"
published_at: "2021-12-22T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c356d630e75_WATER MARK.JPG"
keywords: []
---

# ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ 'നെഹ്‌റു' എത്തി 

> **Lead Summary:** **മേപ്പയൂര്‍:** ആസാദി കാ അമൃത മഹോത്സവം 2021 ന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു.

## Article Content

**മേപ്പയൂര്‍:** ആസാദി കാ അമൃത മഹോത്സവം 2021 ന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ സമര ചരിത്ര മുഹൂര്‍ത്തങ്ങളെ കുട്ടികളും അധ്യാപകരും ബിഗ് കാന്‍വാസിലേക്ക് പകര്‍ത്തിയത് കാണാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആരുഷ് വി ഡലിഷ് നെഹ്‌റു വേഷത്തിലെത്തിയത് കൗതുകമുണര്‍ത്തി. സര്‍ഗ്ഗ മുറ്റം വിദ്യാര്‍ത്ഥി ആദിഷ് ദിനേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ അധ്യാപകന്‍ പത്മന്‍ കാരയാടിന്റെ ഉപ്പുസത്യാഗ്രഹ ഇന്‍സ്റ്റലേഷന്‍ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റര്‍ നിഷിധ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ സുജാത, സ്റ്റാഫ് സെക്രട്ടറി സുധീഷ്, കലാ അധ്യാപകന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍, എം.ടി ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17404/nehru-came-to-witness-the-historical-moments)