---
title: "മുഹമ്മത് ഉവൈസിന് അനുമോദനവുമായി അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി"
english_title: "Arikkulam Range Jamiathul Muallimeen Committee felicitates Muhammad Uwais"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174082/arikkulam-range-jamiathul-muallimeen-committee-felicitates-muhammad-uwais"
published_at: "2024-01-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593d8bd9ade2_1_annu8.JPG"
keywords: []
---

# മുഹമ്മത് ഉവൈസിന് അനുമോദനവുമായി അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര :** മുഹമ്മത് ഉവൈസിന് അനുമോദനവുമായി അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി.

## Article Content

** പേരാമ്പ്ര :** മുഹമ്മത് ഉവൈസിന് അനുമോദനവുമായി അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മുസാബഖ ഇസ്ലാമിക കലാസാഹിത്യ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഹിഫ്‌ള് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുത്ത മുഹമ്മത് ഉവൈസിന് അരിക്കുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റി അനുമോദനം സംഘടിപ്പിച്ചു.

ഊരള്ളൂര്‍ മിസ്ബാഹുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്ന പരിപാടി എം.ടി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. റൈഞ്ച് വൈസ് പ്രസിഡന്റ് ഇ.കെ. അഹമ്മത് മൗലവി അധ്യക്ഷത വഹിച്ചു.

ശമീര്‍ ബാഖവി, ആര്‍.വി ഇല്‍യാസ് ദാരിമി, റമീസ് ബാഖവി, അബ്ദുറഹിമാന്‍ ടി ഹാജി, ഹുസൈന്‍ ഫൈസി, അല്‍അമീന്‍ വാഫി, സുബൈര്‍ ദാരിമി, ഇബ്ബിച്ചി മമ്മത്, മായന്‍, സി നാസര്‍, റഫീഖ് കുറുങ്ങാട്ട്, റഷീദ് പിലാച്ചേരി, ഓടക്കല്‍ അബൂബക്കര്‍, മുഹമ്മത് നടേരി, അസീസ് എലങ്കമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174082/arikkulam-range-jamiathul-muallimeen-committee-felicitates-muhammad-uwais)