---
title: "ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം "
english_title: "Changaroth Panchayat Muslim League leadership meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174092/changaroth-panchayat-muslim-league-leadership-meeting"
published_at: "2024-01-02T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593ddc97f2c8_1_cpa.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം 

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.

കിഴക്കന്‍ മലയോര മേഖലയുടെ ചിരകാല സ്വപ്നമായ പൂഴിത്തോട് - പടിഞ്ഞാത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അനങ്ങാപ്പാറനയം പ്രതിഷേധാര്‍ഹമാണെന്നും റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലേക്ക് ദൈര്‍ഘ്യം കുറഞ്ഞതും കുറഞ്ഞ ചുരം റോഡ് മാത്രമുള്ളതും ആയ ബദല്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ചക്കിട്ടപാറ ചങ്ങരോത്ത് പഞ്ചായത്തുകളുടെ വികസനംകൂടി സാധ്യമാകുന്നതാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ്  ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174092/changaroth-panchayat-muslim-league-leadership-meeting)