---
title: "സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴിയില്‍ സ്‌നേഹാരാമം "
english_title: "Sneharam at Peruvannamoozhi as part of the state government's Garbage-free Kerala project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174133/sneharam-at-peruvannamoozhi-as-part-of-the-state-governments-garbage-free-kerala-project"
published_at: "2024-01-02T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65940cfa5f602_000_7_CHEMMANUR.JPG"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴിയില്‍ സ്‌നേഹാരാമം 

> **Lead Summary:** **ചക്കിട്ടപാറ:** സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും, ശുചിത്വ മിഷന്‍ കോഴിക്കോട്, നാഷണല്‍ സര്‍വ്വീസ് സ്‌കീം ഗവ: ഐടിഐ പേരാമ്പ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ.സുനില്‍ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ:** സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും, ശുചിത്വ മിഷന്‍ കോഴിക്കോട്, നാഷണല്‍ സര്‍വ്വീസ് സ്‌കീം ഗവ: ഐടിഐ പേരാമ്പ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ.സുനില്‍ നിര്‍വ്വഹിച്ചു.

മാലിന്യ നിക്ഷേപങ്ങള്‍ ശുചീകരിച്ച് പാഴ് വസ്തുക്കള്‍ ഉപയോഗപ്പെടുത്തി പെരുവണ്ണാമൂഴിയില്‍ ആണ് സ്‌നേഹാരാമം നിര്‍മ്മിക്കുന്നത്. പിടിഎ പ്രസിഡണ്ട് കെ.കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

കുറ്റ്യാടി ഇറിഗേഷന്‍ ജനസേചന പദ്ധതി അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.വി അജയ് ചന്ദ്രന്‍, എന്‍എസഎസ് പ്രോഗാം ഓഫീസര്‍ കെ ജെസ്‌ന, എന്‍എസ്എസ് ക്യാപ്റ്റന്‍ അരുണ്‍ രാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ മുരളീധരന്‍ സ്വാഗതവും ജിജേഷ് കെ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174133/sneharam-at-peruvannamoozhi-as-part-of-the-state-governments-garbage-free-kerala-project)