---
title: "മേഖല മത്സര വിജയികളെ അനുമോദിച്ച് പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂള്‍ "
english_title: "Perampra Heavens Pre School felicitating the regional competition winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174153/perampra-heavens-pre-school-felicitating-the-regional-competition-winners"
published_at: "2024-01-02T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65941b784aa26_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മേഖല മത്സര വിജയികളെ അനുമോദിച്ച് പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര **: കോഴിക്കോട് - വയനാട് മേഖലാ ഫെസ്റ്റില്‍ sky 3 വിഭാഗം റണ്ണറപ്പ് നേടിയ ഹെവന്‍സ് പേരാമ്പ്രയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന സംഗമം ദാറുന്നുജൂo ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. സി ഉമര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര **: കോഴിക്കോട് - വയനാട് മേഖലാ ഫെസ്റ്റില്‍ sky 3 വിഭാഗം റണ്ണറപ്പ് നേടിയ ഹെവന്‍സ് പേരാമ്പ്രയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന സംഗമം ദാറുന്നുജൂo ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. സി ഉമര്‍ ഉദ്ഘാടനം ചെയ്തു.

ഹെവന്‍സ് പിടിഎ പ്രസിഡണ്ട് കെ കെ ഷംസീര്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് സെക്രട്ടറി പി കെ ഇബ്രാഹിം ഉപഹാര സമര്‍പ്പണം നടത്തി. ഹെവന്‍സ് പ്രസിഡന്റ് കെ മുബീര്‍, ഓര്‍ഫനേജ് കമ്മിറ്റി അംഗം കെ ടി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍ എന്‍ റൈഹാനത്ത്, എം കെ ലൈല, പി വി ആനിസ, എം കെ സുല്‍ഫത്ത് , വി പി തസ്ലീന എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ കെ നജ്മ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വി പി ഷമീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174153/perampra-heavens-pre-school-felicitating-the-regional-competition-winners)