---
title: "ജനകീയ ബസ്സ് 13-ാം വാര്‍ഷികാഘോഷം "
english_title: "Popular Bus 13th Anniversary Celebration at mattanod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174255/popular-bus-13th-anniversary-celebration-at-mattanod"
published_at: "2024-01-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594f051012f8_1_suvaneer.JPG"
keywords: []
---

# ജനകീയ ബസ്സ് 13-ാം വാര്‍ഷികാഘോഷം 

> **Lead Summary:** ** പേരാമ്പ്ര**: മാട്ടനോട്, ജനകീയ ബസിന്റെ 13 മത് വാര്‍ഷികാഘോഷത്തില്‍ സുവനീര്‍ പ്രകാശനം ചെയ്തു.

## Article Content

** പേരാമ്പ്ര**: മാട്ടനോട്, ജനകീയ ബസിന്റെ 13 മത് വാര്‍ഷികാഘോഷത്തില്‍ സുവനീര്‍ പ്രകാശനം ചെയ്തു.

കൂടാതെ ജില്ലാ സ്‌കൂള്‍ കലോത്സവ വിജയികളെയും ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിച്ചു. മാട്ടനോട് വെച്ച് നടന്ന പരിപാടി പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ഉദ്ഘടനം ചെയ്തു. എന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥി മധുസൂദനന്‍ ചെറുക്കാടിനു നല്‍കി സുവനീര്‍ പ്രകാശനം ചെയ്തു.

അഞ്ചാം വാര്‍ഡ് അംഗം ഗീത കെ, വിജയന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി കുഞ്ഞപ്പ നമ്പ്യാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174255/popular-bus-13th-anniversary-celebration-at-mattanod)