---
title: "സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "Accident between school bus and car"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174325/accident-between-school-bus-and-car"
published_at: "2024-01-03T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65952ebfa527d_1_apakadam.JPG"
keywords: []
---

# സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പേരാമ്പ്ര :** എരവട്ടൂര്‍ കനാല്‍ മുക്കില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

## Article Content

**പേരാമ്പ്ര :** എരവട്ടൂര്‍ കനാല്‍ മുക്കില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

കക്കട്ടില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു കാറും വിദ്യാര്‍ത്ഥികളെ കയറ്റുവാന്‍ പേരാമ്പ്രയില്‍ നിന്നും ചെറുവണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂള്‍ ബസ്സുമാണ് കൂട്ടിയിടിച്ചത്.

സ്‌കൂള്‍ ബസ്സില്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെതാണ് ബസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174325/accident-between-school-bus-and-car)