---
title: "അല്‍ സഹ്റ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ പുറവൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം"
english_title: "Inauguration of Al Zahra Educational Institution Puravoor Branch Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174329/inauguration-of-al-zahra-educational-institution-puravoor-branch-office"
published_at: "2024-01-03T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659532ec0a5ea_1_puravoor.JPG"
keywords: []
---

# അല്‍ സഹ്റ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ പുറവൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര:** അല്‍ സഹ്റ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്റെ പുറവൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** അല്‍ സഹ്റ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിട്യൂഷന്റെ പുറവൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അടുത്ത തലമുറയുടെ ക്രിയാത്മക മുന്നേറ്റം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

പ്രീ പ്രൈമെറി തലത്തില്‍ തന്നെ ഇവ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ അധ്യാപികമാര്‍ക്ക് കൃത്യമായ പരിശീലനവും രക്ഷിതാവിന് വ്യക്തമായ അവബോധവും നല്‍കി അല്‍ സഹ്റ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പുറമണ്ണില്‍ മൊയ്ദു അധ്യക്ഷത വഹിച്ചു. യൂസുഫ് പള്ളിയത്ത്, റസാക്ക്, നിസാര്‍, എന്‍ സമീറ, നാഫ്ജ, ആബിദ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174329/inauguration-of-al-zahra-educational-institution-puravoor-branch-office)