---
title: "വരാല്‍ മത്സ്യങ്ങള്‍ വിളവെടുത്തു "
english_title: "Varal fishes were harvested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174339/varal-fishes-were-harvested"
published_at: "2024-01-03T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659537d6ad140_1_varal.JPG"
keywords: []
---

# വരാല്‍ മത്സ്യങ്ങള്‍ വിളവെടുത്തു 

> **Lead Summary:** **മരുതോങ്കര:** മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കോതോടില്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നിക്ര പദ്ധതിയില്‍ വളര്‍ത്തിയ വരാല്‍ മത്സ്യങ്ങള്‍ വിളവെടുത്തു.

## Article Content

**മരുതോങ്കര:** മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കോതോടില്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നിക്ര പദ്ധതിയില്‍ വളര്‍ത്തിയ വരാല്‍ മത്സ്യങ്ങള്‍ വിളവെടുത്തു.

മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വരാല്‍ മത്സ്യങ്ങള്‍ അന്തരീക്ഷ വായു ശ്വസിക്കുന്നതിനാല്‍ ഇവ അധിക സാന്ദ്രതയില്‍ കൃഷി ചെയ്യാവുന്നതും, കുറഞ്ഞ വെള്ളമുള്ള സാഹചര്യങ്ങളില്‍ അതിജീവിക്കുന്നവയുമാണ്.

എട്ടു മുതല്‍ 10 മാസം കൊണ്ട് ഇവ ഒരു കിലോഗ്രാമില്‍ അധികം തൂക്കം വയ്ക്കും. നാട്ടിന്‍പുറങ്ങളില്‍ പ്രിയമേറിയ മത്സ്യം ആയതിനാല്‍ ഇവ കിലോയ്ക്ക് 350 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടത്തിയത്.

വിളവെടുപ്പില്‍ കെ.വി.കെ ഉദ്യോഗസ്ഥരായ ഡോ. പി. രാധാകൃഷ്ണന്‍, ഡോ. ബി പ്രദീപ്, കെ.പി. അഞ്ജന എന്നിവരും നിക്ര പദ്ധതിയിലെ കര്‍ഷകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174339/varal-fishes-were-harvested)