---
title: "കൈരളി വിടിസി 26-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു "
english_title: "Kairali VTC celebrated its 26th anniversary in a fitting manner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174344/kairali-vtc-celebrated-its-26th-anniversary-in-a-fitting-manner"
published_at: "2024-01-03T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65953e7c55d14_1_vtc.JPG"
keywords: []
---

# കൈരളി വിടിസി 26-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈരളി വിടിസി 26-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കണ്ണൂര്‍ ഡിഎംഒ ഡോ: പീയുഷ് നമ്പൂതിരിപാട് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **കൈരളി വിടിസി 26-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കണ്ണൂര്‍ ഡിഎംഒ ഡോ: പീയുഷ് നമ്പൂതിരിപാട് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു.

കഴിഞ്ഞ വര്‍ഷം വിവിധ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം ഡോ: സജി, ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി റെജി, സി.എസ്. ഗിരീഷ് ഐഐടിഎസ് പ്രതിനിധി, അസ്മിന, എ.കെ തറുവയ് ഹാജി എന്നിവര്‍ നിര്‍വ്വഹിച്ചു.

രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ വിതരണം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര മേഖലയിലെ മുതിര്‍ന്ന ലാബ് ടെക്‌നീഷ്യനായ മേരിറോയ് പന്തിരിക്കരയെ ആദരിച്ചു.

പിടിഎ പ്രസിഡന്റ്  കെ.ടി. ബാലകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷ്യത വഹിച്ചു. ഇ.പി കുഞ്ഞബ്ദുള്ള, പി. അനുഷ, കുഞ്ഞിമൂസ കായണ്ണ, അനൂപ്, സുജിത, കുമാരി സൗപര്‍ണിക എന്നിവര്‍ ആശംസകളര്‍പിച്ച് സംസാരിച്ചു.

കായിക മേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് അവാര്‍ഡും, നറുക്കെടുപ്പും, കൈരളി വിടിസി പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ നിര്‍വ്വഹിച്ചു.

കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കലാകാരന്‍മാരായ സുനില്‍ കോട്ടേമ്പ്രം, മഹേഷ് എന്നിവര്‍ നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഐ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. പ്രസീത നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കൈരളി വിടിസി വിദ്ധ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174344/kairali-vtc-celebrated-its-26th-anniversary-in-a-fitting-manner)