---
title: "ബസ് കണ്ടക്ടര്‍ അറസ്റ്റില്‍"
english_title: "Bus conductor arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174450/bus-conductor-arrested"
published_at: "2024-01-04T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65960f6c19449_ulleri.jpg"
keywords: []
---

# ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

> **Lead Summary:** ഉള്യേരി: ഉള്യേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ പെരുവണ്ണാമൂഴി പൂവാറമ്മല്‍ വീട്ടില്‍ റജില്‍ ആണ് പോലീസ് പിടിയിലായത്.

## Article Content

ഉള്യേരി: ഉള്യേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ പെരുവണ്ണാമൂഴി പൂവാറമ്മല്‍ വീട്ടില്‍ റജില്‍ ആണ് പോലീസ് പിടിയിലായത്.

പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പേരാമ്പ്ര DYSP സ്‌ക്വാഡും അത്തോളി എസ് ഐ രാജീവും ചേര്‍ന്നാണ് പിടികൂടിയത്.

ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തേ DYSP സ്‌ക്വാഡ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ്ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174450/bus-conductor-arrested)