---
title: "നേന്ത്രവാഴ കൃഷി വിളവെടുത്ത് കുടുംബശ്രീ "
english_title: "Kudumbashree harvested the banana crop at kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174556/kudumbashree-harvested-the-banana-crop-at-kottur"
published_at: "2024-01-04T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65967eb90eab4_1_vazha.JPG"
keywords: []
---

# നേന്ത്രവാഴ കൃഷി വിളവെടുത്ത് കുടുംബശ്രീ 

> **Lead Summary:** **കൂട്ടാലിട : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തണ്ടപ്പുറം അയന കുടുംബശ്രീയുടെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന അവിട്ടം ജെ.എല്‍.ജിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയ നേന്ത്രവാഴ കൃഷി ഗ്രാമ പഞ്ചായത്തംഗം ടി. പി. ഉഷ വിളവെടുത്തു.

## Article Content

**കൂട്ടാലിട : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തണ്ടപ്പുറം അയന കുടുംബശ്രീയുടെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന അവിട്ടം ജെ.എല്‍.ജിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയ നേന്ത്രവാഴ കൃഷി ഗ്രാമ പഞ്ചായത്തംഗം ടി. പി. ഉഷ വിളവെടുത്തു.

നരയംകുളം വെങ്ങിലോട്ട് താഴെയാണ് അവിട്ടം ജെ.എല്‍.ജിയിലെ ടി. സീമ, ടി.പി. വത്സല, വി. മല്ലിക, വി. ഇന്ദിര, വി.വി. ലീല എന്നിവര്‍ കൃഷിയിറക്കിയത്. 2017 മുതല്‍ ഇവര്‍ കാര്‍ഷിക മേഖലയില്‍ സജീവമായുണ്ട്.

നെല്ല്, ഇഞ്ചി, കപ്പ, ചേന, ചേമ്പ് തുടങ്ങിയ എല്ലാ കൃഷികളും ഇവര്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. 2018 ല്‍ കോട്ടൂര്‍ പഞ്ചായത്തില്‍ മികച്ച ജെ.എല്‍.ജിയായി അവിട്ടം ജെ.എല്‍.ജിയെ തെരഞ്ഞെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174556/kudumbashree-harvested-the-banana-crop-at-kottur)