---
title: "ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാസേന"
english_title: "Perambra Fire Rescue Force imparted practical training to disaster management personnel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174558/perambra-fire-rescue-force-imparted-practical-training-to-disaster-management-personnel"
published_at: "2024-01-04T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596834c6d91c_1_parii.JPG"
keywords: []
---

# ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാസേന

> **Lead Summary:** ** പേരാമ്പ്ര:** ബാലുശ്ശേരി ബ്ലോക്ക് ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് ഏകദിന പ്രായോഗിക പരിശീലനം നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാസേന.

## Article Content

** പേരാമ്പ്ര:** ബാലുശ്ശേരി ബ്ലോക്ക് ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് ഏകദിന പ്രായോഗിക പരിശീലനം നല്‍കി പേരാമ്പ്ര അഗ്‌നിരക്ഷാസേന.

2024 ജനുവരി ഒന്നിന് കക്കയം കരിയാത്തന്‍പാറയില്‍ വെച്ച് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ രൂപീകൃതമായ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏകദിന പ്രായോഗിക പരിശീലനം നല്‍കി.

പരിശീലന പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. കുരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരകട അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ബ്ലോക്ക് അംഗങ്ങള്‍, സെക്രട്ടറി ബിനു ജോസഫ്, കെ.സി ജോസഫ് കരിമ്പനക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174558/perambra-fire-rescue-force-imparted-practical-training-to-disaster-management-personnel)