---
title: "കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടി വിതരണം ചെയ്തു"
english_title: "Bee boxes were distributed to the farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174561/bee-boxes-were-distributed-to-the-farmers"
published_at: "2024-01-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65968638a7ee3_1_hanee.JPG"
keywords: []
---

# കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടി വിതരണം ചെയ്തു

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍പെടുത്തി കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടി വിതരണം ചെയ്തു.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍പെടുത്തി കര്‍ഷകര്‍ക്ക് തേനീച്ചപ്പെട്ടി വിതരണം ചെയ്തു.

വിതരണ ഉദ്ഘാടനം ചെമ്പനോടയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം കെ.എ ജോസുകുട്ടി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, കൃഷി ഓഫീസര്‍ ജില്‍ജോ, ഫിലിപ്പ് മംഗലശ്ശേരി, ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, മേരി ചുണ്ടയില്‍, ജിഷ വേലിക്കകത്ത്, റീന വള്ളിക്കാട്ടില്‍, ലിജി തുണ്ടത്തി കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174561/bee-boxes-were-distributed-to-the-farmers)