---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A medical camp was organized at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174627/a-medical-camp-was-organized-at-olive-public-school"
published_at: "2024-01-04T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596cbc259f68_school.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : ഒലീവ് പബ്‌ളിക് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബും കോഴിക്കോട് ആസ്റ്റര്‍ മിംസ് സേഫ് സ്‌കൂളും സംയുക്തമായാണ് വിദ്യാര്‍ഥികള്‍ക്കായി മൂന്നു ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര : ഒലീവ് പബ്‌ളിക് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബും കോഴിക്കോട് ആസ്റ്റര്‍ മിംസ് സേഫ് സ്‌കൂളും സംയുക്തമായാണ് വിദ്യാര്‍ഥികള്‍ക്കായി മൂന്നു ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ആസ്റ്റര്‍ മിംസ് ഡോക്ടര്‍മാരായ Dr. വിജയന്‍, ഡോ: ഷിസിയ ഷെറിന്‍ ഡോ. നിയാസ്, ഡോ. റുവൈസ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ് , അനസ് തുടങ്ങിയവരടങ്ങിയ സംഘമാണ് ക്യാമ്പ് നയിച്ചത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് സ്വാഗതം പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധി പി.എ. മുഹമ്മദ് , എം ഫിറോസ് , സീഡ് കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174627/a-medical-camp-was-organized-at-olive-public-school)