---
title: "ദേശീയ ബാലതരംഗം ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം രശ്മ നിഷാദിന്."
english_title: "Rashma Nishad won the National Children's Movement Jawahar Children's Literary Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174630/rashma-nishad-won-the-national-childrens-movement-jawahar-childrens-literary-award"
published_at: "2024-01-04T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596cf80a8ae5_puraskaaram.jpg"
keywords: []
---

# ദേശീയ ബാലതരംഗം ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം രശ്മ നിഷാദിന്.

> **Lead Summary:** കോഴിക്കോട് : 'ദേശീയ ബാലതരംഗം' ആറാമത് സംസ്ഥാന ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരത്തിന് രശ്മ നിഷാദ് അര്‍ഹയായി.

## Article Content

കോഴിക്കോട് : 'ദേശീയ ബാലതരംഗം' ആറാമത് സംസ്ഥാന ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരത്തിന് രശ്മ നിഷാദ് അര്‍ഹയായി.

2022 ല്‍ പ്രസിദ്ധീകരിച്ച 'മത്സ്യകന്യകയും രാജകുമാരനും' എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാരം നല്‍കുമെന്ന് ദേശീയ ബാല തരംഗം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരിഅറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174630/rashma-nishad-won-the-national-childrens-movement-jawahar-childrens-literary-award)