---
title: "കൂത്താളി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ''കൂടെ വാ'' എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം "
english_title: "Launch of the visual album ``Kude Vaa'' produced by Koothali School Alumni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174633/launch-of-the-visual-album-kude-vaa-produced-by-koothali-school-alumni"
published_at: "2024-01-04T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596d847b3f58_000_7_CHEMMANUR.JPG"
keywords: []
---

# കൂത്താളി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ''കൂടെ വാ'' എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ''കൂടെ വാ'' എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം പൂര്‍വ്വ അധ്യാപകനായ എ.കെ കരുണാകരന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ''കൂടെ വാ'' എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം പൂര്‍വ്വ അധ്യാപകനായ എ.കെ കരുണാകരന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു.

പൂര്‍വ്വ അധ്യാപകന്‍ കെ.ടി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ബ്രിജേഷില്‍ നിന്നും കരുണാകരന്‍ സിഡി ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അജിത്ത് സോപാനം എഴുതിയ വരികള്‍ക്ക് ബിന്ദു സിത്താര ഈണം നല്‍കുകയും മകന്‍ അക്ഷയ് ഗാനം ആലപിക്കുകയും ചെയ്തു.

ശ്രീരാജന്‍ തിരുവോത്ത്, പൂര്‍വ്വ വിദ്യാര്‍ത്ഥിയും പേരാമ്പ്ര എഎസ്‌ഐയുമായ ഇ.കെ സുരേഷ് , ഇ.കെ, സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രവി മഹിമ സ്വാഗതം പറഞ്ഞ ചടങ്ങിന് ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174633/launch-of-the-visual-album-kude-vaa-produced-by-koothali-school-alumni)