---
title: "ഭാഷയുടെ സൗന്ദര്യം തേടിയും പ്രകൃതിയെ നിരീക്ഷിച്ചും കുരുന്നുകളുടെ സര്‍ഗോത്സവം     "
english_title: "Children's Sargotsavam by seeking the beauty of language and observing nature"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174637/childrens-sargotsavam-by-seeking-the-beauty-of-language-and-observing-nature"
published_at: "2024-01-04T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596df9dcf3b4_pic.jpg"
keywords: []
---

# ഭാഷയുടെ സൗന്ദര്യം തേടിയും പ്രകൃതിയെ നിരീക്ഷിച്ചും കുരുന്നുകളുടെ സര്‍ഗോത്സവം     

> **Lead Summary:** പേരാമ്പ്ര : ഭാഷയുടെ സൗന്ദര്യം തേടിയും പ്രകൃതിയെ നിരീക്ഷിച്ചും കുരുന്നുകളുടെ സര്‍ഗോത്സവം ശ്രദ്ധേയമായി. വിദ്യാരാഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ലയിലെ എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച കടങ്കഥ , ചിത്രരചന സാഹിത്യ ശില്പശാലയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായത്.

## Article Content

പേരാമ്പ്ര : ഭാഷയുടെ സൗന്ദര്യം തേടിയും പ്രകൃതിയെ നിരീക്ഷിച്ചും കുരുന്നുകളുടെ സര്‍ഗോത്സവം ശ്രദ്ധേയമായി. വിദ്യാരാഗം കലാസാഹിത്യവേദി പേരാമ്പ്ര ഉപജില്ലയിലെ എല്‍.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച കടങ്കഥ , ചിത്രരചന സാഹിത്യ ശില്പശാലയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായത്.

ചിത്രരചനയുടെ അടിസ്ഥാന കാര്യങ്ങളിലൂടെ പ്രകൃതിയുടെ മനോഹര ചിത്രങ്ങള്‍ പേയ്സ്റ്റല്‍ ക്രയോണിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി ചിത്രകല ശില്പശാലയും , മലയാള ഭാഷയിലും സംസ്‌കാരത്തിലും കടങ്കഥകളുടെ സ്വാധീനവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കടങ്കഥകളിലൂടെയുള്ള നിരീക്ഷണ പാടവവും ചര്‍ച്ച ചെയ്താണ് കടങ്കഥാ ശില്പശാല നടന്നത്.

രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണിവരെ എന്‍.ഐ.എം.എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്ന ഒന്നാം ഘട്ട സര്‍ഗോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചിത്രകാരനും സാഹിത്യകാരനുമായ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാരംഗം കോഡിനേറ്റര്‍ വി.എം.അഷ്‌റഫ് സര്‍ഗാത്സവം വിശദീകരണം നടത്തി. എച്ച് എം. ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍ ,വിദ്യാരംഗം ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ് , പി.ടി.എ. പ്രസിഡണ്ട് സുജ ശ്രീജേഷ്, എം.പി.ടി.എ.പ്രസിഡണ്ട് കെ. അസ്ല വി.കെ. സൗമ്യ, കെ. അരുണ്‍ , പ്രധാനധ്യാപിക ഇ. ആയിഷ, വിദ്യാരംഗം പഞ്ചായത്ത് കണ്‍വീനര്‍ എന്‍.പി.എ. കബീര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.മുരളി ബാലുശ്ശേരി, ബി.ആര്‍.സി. ട്രൈനര്‍ ജി.കുമാരന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. 'ലഹരിക്കെതിരെ കയ്യൊപ്പ്' ചാര്‍ത്തി ഓപണ്‍ കാന്‍വാസ് സംഘടിപ്പിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനവുംവിതരണംചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174637/childrens-sargotsavam-by-seeking-the-beauty-of-language-and-observing-nature)