---
title: "ജിവിഎച്ച്എസ്എസ്  ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാഛാദനം; ഷീജ ശശി"
english_title: "Inauguration of plaque at GVHSS District Panchayat Building; Sheeja Shashi meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17491/inauguration-of-plaque-at-gvhss-district-panchayat-building-sheeja-shashi-meppayoor"
published_at: "2021-12-23T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c430c3b8f35_0000 WATERMARK.jpg"
keywords: []
---

# ജിവിഎച്ച്എസ്എസ്  ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാഛാദനം; ഷീജ ശശി

> **Lead Summary:** ** മേപ്പയ്യൂര്‍: **പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.

## Article Content

** മേപ്പയ്യൂര്‍: **പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.

ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അന്‍വര്‍ഷമീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷനായിരുന്നു. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. നിഷിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, കോമത്ത് മുജീബ്, വി. മുജീബ്, യു. ബിജു, എം.എം. ബാബു, സ്റ്റാഫ് സെക്രട്ടറി കെ. സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17491/inauguration-of-plaque-at-gvhss-district-panchayat-building-sheeja-shashi-meppayoor)