---
title: "ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു"
english_title: "Uniforms and safety equipment were distributed to Haritakarma Sena personnel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174919/uniforms-and-safety-equipment-were-distributed-to-haritakarma-sena-personnel"
published_at: "2024-01-06T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598e61a12fae_1_pa3.jpg"
keywords: []
---

# ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനാഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു .

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനാഗങ്ങള്‍ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു .

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ മുഖ്യാതിഥിയായിരുന്നു, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ പി മോനിഷ വാര്‍ഡ് മെമ്പര്‍മാരായ എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ് , എ ബാലകൃഷ്ണന്‍ , കെ.എം ബിജിഷ, പി മുംതാസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.കെ രാധ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സുമേഷ് സ്വാഗതവും വി ഇ ഒ രജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174919/uniforms-and-safety-equipment-were-distributed-to-haritakarma-sena-personnel)