---
title: "പ്രതിഭ തിയറ്റേഴ്‌സ് 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു "
english_title: "Prathibha Theaters celebrates its 50th anniversary in  manner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174961/prathibha-theaters-celebrates-its-50th-anniversary-in-manner"
published_at: "2024-01-06T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65990a7edb19e_1_prethibha.jpg"
keywords: []
---

# പ്രതിഭ തിയറ്റേഴ്‌സ് 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങള്‍ പ്രതിഭ തിയറ്റേഴ്‌സിന്റെ 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. ജനുവരി 6,7 തീയതികളിലാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് മുന്‍ കലാകായിക താരങ്ങളെ ആദരിക്കലും കുടുംബശ്രീ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും നടക്കുന്നു.

## Article Content

**പേരാമ്പ്ര: **മുളിയങ്ങള്‍ പ്രതിഭ തിയറ്റേഴ്‌സിന്റെ 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. ജനുവരി 6,7 തീയതികളിലാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് മുന്‍ കലാകായിക താരങ്ങളെ ആദരിക്കലും കുടുംബശ്രീ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും നടക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിക്കും. പ്രതിഭ തിയറ്റേഴ്‌സ് പ്രസിഡന്റ്  ആര്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. 6-ാം വാര്‍ഡ് അംഗം ശോഭന വൈശാഖ്, 7-ാം വാര്‍ഡ് അംഗം ടി.വി ഷിനി, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സോണിമ, വയലാളി ഗോവിന്ദന്‍നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

ലൈബ്രറി സെക്രട്ടറി കെ.കെ വിജയന്‍ സ്വാഗതവും എല്‍.വി ലാലു നന്ദിയും പറയും. രാത്രി 8 മണിക്ക് കലാപരിപാടികള്‍ അരങ്ങേറും.

ജനുവരി 7 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും 6 മണിക്ക് കെ.കെ കണാരന്‍ അനുസ്മരണ സമ്മേളനവും നടക്കും. പരിപാടിയുടെ ഉദ്ഘാടനം  ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണവും ഡോ: സോമന്‍ കടലൂര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജി വത്സല എന്നിവര്‍ സാംസ്‌കാരിക പ്രഭാഷണവും നടത്തും.

വി.എം മനോജ്, വി.വി ദിനേശന്‍, വി.പി അബ്ദുല്‍സലാം, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, 6-ാം വാര്‍ഡ് അംഗം ശോഭന വൈശാഖ്, 7-ാം വാര്‍ഡ് അംഗം ടി.വി ഷിനി, 8-ാം വാര്‍ഡ് അംഗം ലിമ പാലയാട്ട്, 12-ാം വാര്‍ഡ് അംഗം സുമേഷ് തിരുവോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ രാജന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം നൈജു നന്ദിയും പറയും. തുടര്‍ന്ന് രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് നാടകം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174961/prathibha-theaters-celebrates-its-50th-anniversary-in-manner)