---
title: "എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ ദാരുബിംബ ഘോഷയാത്ര നാളെ "
english_title: "Darubimba procession at Eravattur Palliara Bhagavathy Temple tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175001/darubimba-procession-at-eravattur-palliara-bhagavathy-temple-tomorrow"
published_at: "2024-01-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659927d4a48cf_1_palliyara.jpg"
keywords: []
---

# എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ ദാരുബിംബ ഘോഷയാത്ര നാളെ 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നാളെ ദാരുബിംബ ഘോഷയാത്ര നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നാളെ ദാരുബിംബ ഘോഷയാത്ര നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രം നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ ദാരുബിംബ പ്രതിഷ്ഠ നടത്തുന്നത്. പ്രതിഷ്ഠക്കുള്ള ബിംബം വഹിച്ചുള്ള ഘോഷയാത്ര നാളെ വൈകു. 6 മണിക്ക് കിഴിഞ്ഞാണ്യം നരസിം ഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.

ക്ഷേത്രം തന്ത്രി ബാണത്തൂരില്ലത്ത് വാസു ദേവന്‍ നമ്പൂതിരിപ്പാടിന്റെയും ശില്‍പി ചെറുതാഴം ശങ്കരന്‍ ആശാരിയുടെയും കാര്‍മികത്വത്തില്‍ വൃക്ഷപരിഗ്രഹം നടക്കും.

പി.കെ സുരേന്ദ്രന്‍, കെ.കെ ഭരതന്‍, എം.കെ നാരായണന്‍, എം. ചന്ദ്രന്‍, സി.എച്ച് മാധവന്‍ നായര്‍, കെ.എം സുധാകരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175001/darubimba-procession-at-eravattur-palliara-bhagavathy-temple-tomorrow)