---
title: "സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "A seminar was organized on the topic of Society and Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175166/a-seminar-was-organized-on-the-topic-of-society-and-education"
published_at: "2024-01-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a56bb53e39_sammelanam.jpg"
keywords: []
---

# സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി:** കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കക്കട്ടില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ SFI സംസ്ഥാന സിക്രട്ടറി പി.എം ആര്‍ഷോ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കക്കട്ടില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ SFI സംസ്ഥാന സിക്രട്ടറി പി.എം ആര്‍ഷോ ഉദ്ഘാടനം ചെയ്തു.

54 വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു വിജ്ഞാന സമൂഹം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന് ആര്‍ഷോ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

KSTA സംസ്ഥാന കമ്മറ്റി മെമ്പര്‍ സി സതീശന്‍ അധ്യക്ഷനായി. കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ കെ ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തി.

KSTA സംസ്ഥാന ട്രഷറര്‍ ടി.കെ.എ ഷാഫി വിഷയാവതരണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ വി.പി രാജീവന്‍, കെ ഷാജിമ, ജില്ലാ സിക്രട്ടറി, ആര്‍.എം രാജന്‍, സംസ്ഥാന കമ്മറ്റി മെമ്പര്‍ വി.പി മനോജന്‍, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി.വി വിനോദ് ,വി.ടി രതി, സബ്ജില്ല സിക്രട്ടറി കെ.പി ബിജു എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ ദിനേശന്‍ സ്വാഗതവും, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ ബാബു നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175166/a-seminar-was-organized-on-the-topic-of-society-and-education)