---
title: "ഡിവൈഎഫ്‌ഐ നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര ഗ്രാമോത്സവം കൈതക്കലില്‍ സംഘടിപ്പിച്ചു "
english_title: "DYFI Nochchad West Regional Committee organized a secular village festival at Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17517/dyfi-nochchad-west-regional-committee-organized-a-secular-village-festival-at-kaithakkal"
published_at: "2021-12-23T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c44b8cefec8_0000 WATERMARK.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര ഗ്രാമോത്സവം കൈതക്കലില്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഡിവൈഎഫ്‌ഐ നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര ഗ്രാമോത്സവം കൈതക്കലില്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ഡിവൈഎഫ്‌ഐ നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര ഗ്രാമോത്സവം കൈതക്കലില്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.

പി.കെ. ബിനോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. ഷിജു അദ്ധ്യക്ഷത വഹിച്ചു.പ്രദേശത്തെ കലാകാരന്‍മരുടെ കലപരിപാടികളും പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി ആദത്തിന്റെ ഗസല്‍ വിരുന്നും അരങ്ങേറി.

ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ.് പ്രവീണ്‍, ടി.സി. ജിപിന്‍, കെ.കെ. രാജന്‍, മേഖല സെക്രട്ടറി എന്‍.പി. ഷിജു, കണ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17517/dyfi-nochchad-west-regional-committee-organized-a-secular-village-festival-at-kaithakkal)