---
title: " എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം മലയാളിയുടെ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു."
english_title: "NPA The release of Kabir's biographies by famous Malayalee writer P. Surendran performed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17523/npa-the-release-of-kabirs-biographies-by-famous-malayalee-writer-p-surendran-performed-perambra"
published_at: "2021-12-23T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c45b5e2c1d9_0000 WATERMARK.jpg"
keywords: []
---

#  എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം മലയാളിയുടെ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകനായ എന്‍.പി.എ. കബീറിന്റെ ആദ്യ പുസ്തകം വായനക്കാരിലേക്ക്. അദ്ദേഹത്തിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിലുടനീളം ഗുരു ശിഷ്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകനായ എന്‍.പി.എ. കബീറിന്റെ ആദ്യ പുസ്തകം വായനക്കാരിലേക്ക്. അദ്ദേഹത്തിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിലുടനീളം ഗുരു ശിഷ്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

ഒരു ശിഷ്യന് തന്റെ ജീവിതത്തില്‍ അനുഭവപ്പെട്ട മുഴുവന്‍ ഗുരുവര്യന്‍മാരുടെയും ജ്വലിക്കുന്ന അക്ഷരാനുഭവങ്ങള്‍ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത്.

ഗുരുനാഥന്‍മാരുടെ സര്‍വ്വവിധ അനുഭവങ്ങളും കുട്ടിയുടെ ബൗദ്ധിക വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും അക്ഷരം അന്നമാണ് അത് ബൗദ്ധിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും എഴുത്തുകാരന്‍ പറയുന്നു. അധ്യാപനത്തിന്റെ ഇടപെടലുകളുടെ ആത്മാര്‍ത്ഥത ഒരു ശിഷ്യന് ജീവിതവും ജീവന്‍ തുടിക്കുന്ന അക്ഷരവുമായി അനുഭവപ്പെടുന്നതാണ് കൃതിയുടെ ഇതിവൃത്തം.

അധ്യാപക ജീവിതത്തിലൂടെ കടന്നു പോകുന്ന ഗ്രന്ഥകാരന്‍ എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ ഗുരു ശിഷ്യ ഓര്‍മകളുടെ സ്പന്ദനങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം മലയാളിയുടെ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഗുരു എന്‍. കുഞ്ഞിമൊയ്തീനാണ് പുസ്തകം ഏറ്റുവാങ്ങിയത്.

എന്‍ഐഎംഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ഇ. ആയിഷ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ കോഓഡിനേറ്റര്‍ വി.എം. അഷറഫ് പുസ്തക പരിചയം നടത്തി. തനിമ സാംസ്‌ക്കാരിക വേദി രക്ഷാധികാരി ടി. ശാകിര്‍ മുഖ്യാതിഥിയായി.

പേരാമ്പ്ര ദാറുന്നൂജും സെക്രട്ടറി പി.കെ. ഇബ്രാഹിം, പിടിഎ പ്രസിഡന്റ് കെ.പി. റസാഖ് എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ഷമീര്‍ പാലേരി സ്വാഗതം പറഞ്ഞ ചടഞ്ഞില്‍ സി.വി. ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17523/npa-the-release-of-kabirs-biographies-by-famous-malayalee-writer-p-surendran-performed-perambra)