---
title: "മേഖല തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "A regional convention was organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175333/a-regional-convention-was-organized-at-perambra"
published_at: "2024-01-08T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b8b6788040_1_meghala.JPG"
keywords: []
---

# മേഖല തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വടകര നാദാപുരം പേരാമ്പ്ര കുറ്റ്യാടി ബ്ലോക്ക് തല ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **വടകര നാദാപുരം പേരാമ്പ്ര കുറ്റ്യാടി ബ്ലോക്ക് തല ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും, കേരളത്തോടുള്ള കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എന്‍.സി.പി മേഖല തല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു.

രാജ്യത്ത് എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാകുകയാണ്, ജനങ്ങളെയാകെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് കോര്‍പറേറ്റ് കൊള്ള കൊഴുപ്പിക്കുകയാണ് മോദി സര്‍ക്കാര്‍, ഇന്ധനവിലയില്‍ തുടങ്ങി അവശ്യമരുന്നുകളുടെ വിലവരെ വര്‍ധിപ്പിച്ചു, എല്ലാ മേഖലയിലും വിലവര്‍ധന സൃഷ്ടിക്കുന്ന നയങ്ങളാണ് മോദി സര്‍ക്കാര്‍ നിരന്തരം നടപ്പാക്കുന്നത് ഇതിനെതിരെ ജനങ്ങള്‍ ശക്തമായ സമരത്തിന് മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒ രാജന്‍, അനിത കുന്നത്ത്, സഫ മജീദ്, രാഘവന്‍ കുറ്റ്യാടി, പി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.എം ബാലകൃഷ്ണന്‍ സ്വാഗതവും ബാലന്‍ കിഴക്കയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175333/a-regional-convention-was-organized-at-perambra)