---
title: "ലെസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു "
english_title: "The conference was organized by the Licensed Engineers and Supervisors Federation Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17535/the-conference-was-organized-by-the-licensed-engineers-and-supervisors-federation-unit"
published_at: "2021-12-23T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c470d196261_kk.jpg"
keywords: []
---

# ലെസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലെസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ്) 12ാംമത് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലെസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ്) 12ാംമത് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

പേരാമ്പ്ര നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ അനിയന്ത്രിത വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ്) പേരാമ്പ്ര യൂണിറ്റ്  സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര സൂര്യ ഹോട്ടലില്‍ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയര്‍ കെ.സലിം മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് അദ്ധ്യക്ഷനായി. സ്റ്റേറ്റ് കമ്മറ്റി അംഗം വി. മോഹനന്‍, പി.ടി സുരേന്ദ്രന്‍, താലൂക്ക് സെക്രട്ടറി സുരേഷ് ബാബു, താലൂക്ക് പ്രസിഡണ്ട് മനോജ് കോടേരി, കെ.എം ബാബു, ഷൈലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് സാദിഖ് (പ്രസിഡണ്ട് ) വി.പി സനീഷ് ( സെക്രട്ടറി ) സെബാസ്റ്റ്യന്‍ കെ.ജെ (ട്രഷറര്‍) സജീന്ദ്രന്‍ എ.കെ. (വൈസ് പ്രസിഡണ്ട്), അമ്പിളി (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പുതുതായി രൂപീകരിച്ച മേപ്പയ്യൂര്‍ യൂണിറ്റ് ഭാരവാഹികളായി കെ.എം ബാബു (പ്രസിഡണ്ട്), കെ.കെ. അബ്ദുല്‍ ബഷീര്‍ (സെക്രട്ടറി), ഷംസുദ്ധീന്‍ (ട്രഷറര്‍), അര്‍ഷാദ് (വൈസ് പ്രസിഡണ്ട്), സുല്‍ഫിക്കര്‍ (ജോ.സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ജനുവരി 27 ന് ബാലുശ്ശേരിയില്‍ നടക്കുന്ന താലൂക്ക് സമ്മേളനം വമ്പിച്ച വിജയമാക്കാനും സമ്മേളനം തീരുമാനിച്ചു. സെക്രട്ടറി വി.പി. സനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17535/the-conference-was-organized-by-the-licensed-engineers-and-supervisors-federation-unit)