---
title: "ബസ് സ്റ്റോപ്പ് ഉദ്ഘാടനവും മുസ്ലിം ലീഗ് സമ്മേളനവും "
english_title: "Bus stop inauguration and Muslim League meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175364/bus-stop-inauguration-and-muslim-league-meeting"
published_at: "2024-01-08T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b9d5474a66_1__mus.JPG"
keywords: []
---

# ബസ് സ്റ്റോപ്പ് ഉദ്ഘാടനവും മുസ്ലിം ലീഗ് സമ്മേളനവും 

> **Lead Summary:** **പേരാമ്പ്ര:** മര്‍ഹും മൂലക്കല്‍ മമ്മദ് കുട്ടി സാഹിബ് സ്മാരക ബസ് സ്റ്റോപ്പ് ഉദ്ഘാടനവും തറമ്മല്‍ ശാഖാ മുസ്ലിം ലീഗ് സമ്മേളനവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** മര്‍ഹും മൂലക്കല്‍ മമ്മദ് കുട്ടി സാഹിബ് സ്മാരക ബസ് സ്റ്റോപ്പ് ഉദ്ഘാടനവും തറമ്മല്‍ ശാഖാ മുസ്ലിം ലീഗ് സമ്മേളനവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയം എന്നും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി നിര്‍മിച്ചു നല്‍കിയ പതിനായിരക്കണക്കിന് ബൈത്തു റഹ്മകളും, സി.എച്ച് സെന്ററിന്റെയും, കെ.എം.സി.സികളുടെയുമൊക്കെ പ്രവര്‍ത്തനങ്ങളെന്നും അദേഹം പറഞ്ഞു.

തറമ്മല്‍ അബ്ദുസ്സലാം അധ്യക്ഷനായി. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.പി.എ അസീസ്, ആര്‍.കെ. മുനീര്‍, ടി.കെ.എ ലത്വീഫ്, റിയാസുസ്സലാം, മുനീര്‍ കുളങ്ങര, ടി.പി. പര്യയ്കുട്ടി ഹാജി, ഇ.കെ അഹമദ് മൗലവി, പി. ഹംസമൗലവി, ഫാസില്‍ നടേരി, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, എം.കെ ഫസലുറഹ്മാന്‍, എന്‍.കെ അഷ്‌റഫ്, അമ്മത് പൊയിലങ്ങല്‍, സുഹൈല്‍ അരിക്കുളം, ശുഐബ് തറമ്മല്‍, സിറാജ് തറമ്മല്‍, ഇ.കെ ബഷീര്‍ ഇ.കെ കാസിം എന്നിവര്‍ സംസാരിച്ചു. ഖാസിം മാവട്ട് അനുസ്മരണ ഗാനം ആലപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175364/bus-stop-inauguration-and-muslim-league-meeting)