---
title: "മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃ യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി "
english_title: "Muslim Youth League State Committee gave a reception to the nethru journey in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175406/muslim-youth-league-state-committee-gave-a-reception-to-the-nethru-journey-in-perambra"
published_at: "2024-01-08T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bbd2bc141b_1_rali.JPG"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃ യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃ യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ജനുവരി 21 ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന മഹാ റാലിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന നേതൃ യാത്രക്കാണ് പേരാമ്പ്രയില്‍ സ്വീകരണം നല്‍കിയത്.

## Article Content

**പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃ യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ജനുവരി 21 ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന മഹാ റാലിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന നേതൃ യാത്രക്കാണ് പേരാമ്പ്രയില്‍ സ്വീകരണം നല്‍കിയത്.

പരിപാടിയുടെ ഉദ്ഘാടനം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യ സമയത്ത് വിതരണം ചെയ്യുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം പ്രധാന അധ്യാപകര്‍ കടക്കെണിയിലകപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുക വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കാരണം അഞ്ഞൂറോളം പ്രധാന അധ്യാപകര്‍ തസ്തിക ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തു മുന്നോട്ട് പോകുന്ന വിദ്വേഷ പ്രചാരകരില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം യുവത ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി മഹാറാലി പ്രചരണ പദ്ധതികള്‍ വിശദീകരിച്ചു. റാലിയില്‍ 4000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

9,10 തിയ്യതികളില്‍ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങള്‍ ചേരുകയും 19 ന് വിളംബര റാലികള്‍ നടത്തുകയും ചെയ്യുമെന്നും യോഗം തീരുമാനിച്ചു. മത്സ്യ വിതരണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന പ്രസിഡന്റ് എം.കെ.സി കുട്ട്യാലി, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.

എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മിസ്എബ് കീഴരിയൂര്‍, ആര്‍.കെ മുനീര്‍, സയ്യിദ് അലി തങ്ങള്‍, എം.പി ഷാജഹാന്‍, എം.കെ.സി കുട്ട്യാലി, ശിഹാബ് കന്നാട്ടി, കല്ലൂര്‍ മുഹമ്മദലി, വി.പി റിയാസ് സലാം, ഒ. മമ്മു, മൂസ കോതമ്പ്ര, ടി.പി മുഹമ്മദ്, പി.ടി അഷ്റഫ്, പുതുക്കുടി അബ്ദുറഹ്മാന്‍, കെ.സി മുഹമ്മദ്, അഹമ്മദ് പാളയാട്ട്, ഇ.കെ അഹമ്മദ് മൗലവി, കെ.പി റസാഖ്, അസീസ് നരിക്കലക്കണ്ടി, പി.കെ റഹീം, പാളയാട്ട് ബഷീര്‍, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ടി.കെ നഹാസ്, പി.വി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175406/muslim-youth-league-state-committee-gave-a-reception-to-the-nethru-journey-in-perambra)