---
title: "നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം; ജനകീയ സഹായക്കുറി ജനുവരി 10 ന് "
english_title: "A public space for the country is a playground for tomorrow; sahayakuri on January 10 at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175423/a-public-space-for-the-country-is-a-playground-for-tomorrow-sahayakuri-on-january-10-at-paleri"
published_at: "2024-01-08T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bd7fc72057_1_play.jpg"
keywords: []
---

# നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം; ജനകീയ സഹായക്കുറി ജനുവരി 10 ന് 

> **Lead Summary:** **പാലേരി : ** നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം ജനകീയ സഹായക്കുറി ജനുവരി 10 ന് വടക്കുമ്പാട് വെച്ച് നടത്തുന്നു.

## Article Content

**പാലേരി : ** നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം ജനകീയ സഹായക്കുറി ജനുവരി 10 ന് വടക്കുമ്പാട് വെച്ച് നടത്തുന്നു.

നാളയുടെ വാഗ്ദാനങ്ങള്‍ക്ക് കളിച്ചു വളരാന്‍ ഒന്നിച്ചിരിക്കാന്‍ ഭിന്നിക്കാതിരിക്കാന്‍ ഒരു ജനത ഒന്നിച്ചപ്പോള്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി കന്നാട്ടി എന്ന ദേശത്ത് ഒരു പൊതു കളിസ്ഥലമെന്ന സ്വപ്നത്തിന് സാക്ഷാക്കാരമായി.

70 സെന്റ്  സ്ഥലമാണ് നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് വാങ്ങാന്‍ തീരുമാനിച്ചത്. ഇത് പൊതുകളിസ്ഥലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ധനസമാഹരണത്തിലായി ജനകീയ സഹായക്കുറി നടത്തുന്നത്.

എല്ലാവരും എത്തിചേര്‍ന്ന് സാഹായം നല്‍കണമെന്നും നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുണ്യകര്‍മ്മമായി അത് മാറും എന്നും നമ്മുക്ക് ഓര്‍മിക്കാവുന്ന നേട്ടവുമാവും എന്ന് കമ്മറ്റിക്കാര്‍ അറിയിച്ചു.

കമ്മറ്റി അംഗങ്ങള്‍: എം. അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍ ജനകീയകമ്മറ്റി ), സി.വി രജീഷ് (കണ്‍വീനര്‍ ജനകീയ കമ്മറ്റി ), പാളയാട്ട് ബഷീര്‍ (ഖജാന്‍ജി ജനകിയ കമ്മറ്റി), എന്‍.പി സത്യവതി - (മെമ്പര്‍ വാര്‍ഡ് - 16 ഗ്രാമപഞ്ചായത്ത്).

**
**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175423/a-public-space-for-the-country-is-a-playground-for-tomorrow-sahayakuri-on-january-10-at-paleri)