---
title: "പി.ടി. തോമസിന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "P.T. Consolation meetings were held across the country at Thomas' decision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17543/pt-consolation-meetings-were-held-across-the-country-at-thomas-decision"
published_at: "2021-12-23T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48b4bee0e2_WATER MERK  NEW.JPG"
keywords: []
---

# പി.ടി. തോമസിന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി.ടി. തോമസിന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനം നടന്നു. കൂത്താളിയില്‍ സര്‍വ്വകക്ഷി നേതൃത്വത്തിലാണ് അനുശോചന യോഗം നടത്തിയത്.

## Article Content

** പേരാമ്പ്ര**: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി.ടി. തോമസിന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനം നടന്നു. കൂത്താളിയില്‍ സര്‍വ്വകക്ഷി നേതൃത്വത്തിലാണ് അനുശോചന യോഗം നടത്തിയത്.

മൗനജാഥയ്ക്ക് ശേഷം ഇഎംഎസ് ലൈബ്രറിയില്‍ നടന്ന യോഗത്തില്‍ മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷനായി. കെ നാരായണന്‍, സി പ്രേമന്‍, ഇ.ടി സത്യന്‍, കെ.എം ബാലകൃഷ്ണന്‍, പി.ടി കുമാരന്‍, ടി.വി മുരളി, പി.ടി സുനില്‍ കുമാര്‍, എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പാലേരി ടൗണില്‍ സര്‍വകക്ഷി നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി. എന്‍.പി വിജയന്‍ അധ്യക്ഷനായി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലരായണന്‍, എ.പി. അബ്ദു റഹിമാന്‍, പി.എസ്. പ്രവീണ്‍, എന്‍.ഇ ചന്ദ്രന്‍, കെ .കെ ഭാസക്കരന്‍, ഫിലിപ്പ് ഒറ്റക്കണ്ടം, ഇ.ടി. സരീഷ്, കെ.കെ വിനോദന്‍, പ്രകാശന്‍ കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17543/pt-consolation-meetings-were-held-across-the-country-at-thomas-decision)