---
title: "പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ്; സ്ഥലം സന്ദര്‍ശ്ശിച്ചു"
english_title: "Puzhithoth-padinjarathara Alternative Road; Visited the place"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175446/puzhithoth-padinjarathara-alternative-road-visited-the-place"
published_at: "2024-01-08T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bf28eab826_1_sunil.jpg"
keywords: []
---

# പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ്; സ്ഥലം സന്ദര്‍ശ്ശിച്ചു

> **Lead Summary:**  പേരാമ്പ്ര: വയനാട്ടില്‍ നിന്ന് കോഴിക്കോടേക്കുള്ള ചുരമില്ലാപാതയായ പടിഞ്ഞാറത്തറ - പൂഴിത്തോട് ബദല്‍പ്പാതയ്ക്ക് പുതിയപ്രതീക്ഷ നല്‍കി സംയുക്ത പരിശോധന നടത്തി.

## Article Content

 പേരാമ്പ്ര: വയനാട്ടില്‍ നിന്ന് കോഴിക്കോടേക്കുള്ള ചുരമില്ലാപാതയായ പടിഞ്ഞാറത്തറ - പൂഴിത്തോട് ബദല്‍പ്പാതയ്ക്ക് പുതിയപ്രതീക്ഷ നല്‍കി സംയുക്ത പരിശോധന നടത്തി.

പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് വയനാട് ജില്ലയില്‍ കോഴിക്കോട് ജില്ലയുമായ് അതിര്‍ത്തി പങ്കിടുന്ന കരിങ്കണ്ണി പ്രദേശത്താണ് സന്ദര്‍ശ്ശനം നടത്തിയത്.

മാനന്തവാടി എംഎല്‍എ കേളു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സംന്ദര്‍ശ്ശിച്ചു വിലയിരുത്തി.

യാത്രാ ദുരിതവും ബ്ലോക്കും കാരണം പൊറുതി മുട്ടുന്ന വയനാട് യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ റോഡാണിത്. 30 വര്‍ഷം മുന്‍പ് ഈ റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ നിരവധിപേരാണ്.

റോഡിനാവശ്യമായ ഫോറസ്റ്റ് വക 52 ഏക്കര്‍ ഭൂമിക്ക് പകരം പടിഞ്ഞാറത്തറ പഞ്ചായത്ത് 52 ഏക്കറും ചക്കിട്ടപ്പാറ പഞ്ചായത്ത് 52 ഏക്കറും, ചങ്ങരോത്ത് പഞ്ചായത്ത് 104 ഏക്കര്‍ ഭൂമിയും ഫോറസ്റ്റിന് വിട്ടു നല്‍കിയിട്ടുണ്ട്.

ഈ റോഡില്‍ 11 കി.മീ കൂടി മാത്രമാണ് പുതുതായി നിര്‍മ്മിക്കാനുള്ളത്. ചുരമില്ലാതെ എളുപ്പത്തിലും, ചിലവ് കുറഞ്ഞതും, ചുരുങ്ങിയ സമയത്തിനുള്ളിലും നിര്‍മ്മിക്കാവുന്ന ഈ റോഡിന് പരിഗണന നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175446/puzhithoth-padinjarathara-alternative-road-visited-the-place)