---
title: "സര്‍വോത്സവം 2024 നടന്നു"
english_title: "Sarvotsavam 2024 was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175473/sarvotsavam-2024-was-held"
published_at: "2024-01-08T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c0a7f1d01c_sarvolsavam.jpg"
keywords: []
---

# സര്‍വോത്സവം 2024 നടന്നു

> **Lead Summary:** **ചാലിക്കര :** ചാലിക്കര സലഫി മോറല്‍ സ്‌കൂള്‍ സര്‍ഗോത്സവം കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു ചാലിക്കരയില്‍ 2000 മെയ് ഒന്നാം തീയതി തുടങ്ങിയ സലഫി മോറല്‍ സ്‌കൂള്‍ ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടും പഠനരീതിയും തുറന്ന സമീപനവും സ്വീകരിച്ച് മുമ്പോട്ട് പോകുന്ന വിദ്യാലയത്തിന്റെ സര്‍ഗോത്സവം 2024 പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവി അഷ്‌റഫ് കല്ലോട് നിര്‍വഹിച്ചു.

## Article Content

**ചാലിക്കര :** ചാലിക്കര സലഫി മോറല്‍ സ്‌കൂള്‍ സര്‍ഗോത്സവം കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു ചാലിക്കരയില്‍ 2000 മെയ് ഒന്നാം തീയതി തുടങ്ങിയ സലഫി മോറല്‍ സ്‌കൂള്‍ ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടും പഠനരീതിയും തുറന്ന സമീപനവും സ്വീകരിച്ച് മുമ്പോട്ട് പോകുന്ന വിദ്യാലയത്തിന്റെ സര്‍ഗോത്സവം 2024 പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കവി അഷ്‌റഫ് കല്ലോട് നിര്‍വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ എസ്.കെ അസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍മാരായ മധു കൃഷ്ണന്‍ മാസ്റ്റര്‍, ലിമ പാലയാട്ട് , എന്‍.കെ.എം സക്കറിയ പുനത്തില്‍ , ഇബ്രാഹിം മാസ്റ്റര്‍ , കെ സുബൈര്‍ മാസ്റ്റര്‍ , സി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും പി.കെ കരീം മാസ്റ്റര്‍നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175473/sarvotsavam-2024-was-held)