---
title: "ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു "
english_title: "Passenger killed in auto-rickshaw accident at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175499/passenger-killed-in-auto-rickshaw-accident-at-perambra"
published_at: "2024-01-08T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c3184543e9_1_unti.jpg"
keywords: []
---

# ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. കല്‍പത്തൂര്‍ വായനശാലയ്ക്ക് സമീപം വടക്കയില്‍ വളപ്പില്‍ നാരായണന്‍ ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര: **ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. കല്‍പത്തൂര്‍ വായനശാലയ്ക്ക് സമീപം വടക്കയില്‍ വളപ്പില്‍ നാരായണന്‍ ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഭാര്യ സുനിത (50) സഹോദരന്റെ മകള്‍ ബബിത (29) എന്നിവര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്രയില്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുന്നതിനിടയിലാണ് വീടിന് അടുത്ത് വായനശാല ടൗണില്‍ മില്‍മ ബൂത്തിന് സമീപത്ത് അപകടമുണ്ടായത്.

പേരാമ്പ്ര റോഡില്‍ നിന്നും രാമല്ലൂര്‍ റോഡിലേക്ക് തിരിയുന്നതിനിടയില്‍ പെട്ടെന്ന് ഓട്ടോ ബ്രേക്ക് ചെയ്തപ്പോള്‍ പിറകില്‍ വന്ന കാര്‍ ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്.

നാരായണനെ ഉടന്‍തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍: സജിന. മരുമകന്‍: നിധീഷ് (ഓട്ടോ ഡ്രൈവര്‍ കോഴിമുക്ക്). സഹോദരങ്ങള്‍: ശങ്കരന്‍, ദാമോദരന്‍, ലീല, പരേതയായ ജാനകി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175499/passenger-killed-in-auto-rickshaw-accident-at-perambra)