---
title: "അറബിക് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് മേപ്പയ്യൂര്‍ സ്വദേശിനി"
english_title: "A native of Mappiyoor, she excelled in Arabic calligraphy."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17553/a-native-of-mappiyoor-she-excelled-in-arabic-calligraphy"
published_at: "2021-12-23T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4936aceef7_WATER MARK.JPG"
keywords: []
---

# അറബിക് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് മേപ്പയ്യൂര്‍ സ്വദേശിനി

> **Lead Summary:** **മേപ്പയ്യൂര്‍: **കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി മേപ്പയ്യൂര്‍ സ്വദേശിനി. വിളയാട്ടൂര്‍ കാരേക്കണ്ടി നൗഷാദ് സിനു ദമ്പതികളുടെ മൂത്ത മകള്‍ ഫാത്തിമ സന അറബിക് കാലിഗ്രാഫിയില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

## Article Content

**മേപ്പയ്യൂര്‍: **കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി മേപ്പയ്യൂര്‍ സ്വദേശിനി. വിളയാട്ടൂര്‍ കാരേക്കണ്ടി നൗഷാദ് സിനു ദമ്പതികളുടെ മൂത്ത മകള്‍ ഫാത്തിമ സന അറബിക് കാലിഗ്രാഫിയില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ലഭിച്ച ഒഴിവു സമയത്താണ് സന കാലിഗ്രാഫിയില്‍ പരീക്ഷണം നടത്തിയത്. കാലിഗ്രാഫി രചനകള്‍ കാണാന്‍ നിരവധി ആളുകളാണ് വിളയാട്ടൂര്‍ ചെമ്പക മുക്കിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തുന്നത്.

നടുവണ്ണൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ സന. ഖത്തറില്‍ ജോലി ചെയ്യുന്ന നൗഷാദാണ് പിതാവ്. മേപ്പയ്യൂര്‍ എല്‍.പി സ്‌ക്കൂളിലെ അധ്യാപിക സിനുവാണ് മാതാവ്. സഹോദരി അയിശ നഷ.

കാലിഗ്രാഫി മേഖലയില്‍ പുതിയ സാദ്ധ്യതകള്‍ തേടുകയാണ് ഫാത്തിമ സന. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ഫാത്തിമ സനയുടെ വീട്ടിലെത്തി അനുമോദിക്കുകയും ഉപഹാര സമര്‍പ്പണം നാത്തുകയും ചെയ്തു.

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉപഹാരം നല്‍കി. പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.എം അഷറഫ്, പി.കെ.കെ അബ്ദുള്ള, മുജീബ് കോമത്ത്, കെ.കെ.സി മൊയ്തീന്‍ മൗലവി, ടി.കെ അബ്ദുറഹിമാന്‍, സി.എം ഇസ്മായില്‍, കെ ലബീബ് അഷറഫ്, അജിനാസ് കാരയില്‍, കെ.ടി.കെ സമീര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17553/a-native-of-mappiyoor-she-excelled-in-arabic-calligraphy)