---
title: "സിസ്‌വേ അസോസിയേഷന്‍ വാര്‍ഷിക സംഗമം "
english_title: "Sisway Association Annual Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175617/sisway-association-annual-meeting"
published_at: "2024-01-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d0f7dc6666_1_sisway.jpg"
keywords: []
---

# സിസ്‌വേ അസോസിയേഷന്‍ വാര്‍ഷിക സംഗമം 

> **Lead Summary:** പേരാമ്പ്ര: സിസ്‌വേ അസോസിയേഷന്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: സിസ്‌വേ അസോസിയേഷന്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

സ്ത്രീ ശാക്തീകരണ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്വേ കൂട്ടായ്മയുടെ പതിനഞ്ചാം വര്‍ഷിക സംഗമമാണ് കന്നാട്ടിയില്‍ വെച്ച് സംഘടിപ്പിച്ചത്.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തിന്റെ ഭാഗമായി ടൈലറിംഗ് മെഷീന്‍ വിതരണവും വിവിധ പദ്ധതി പ്രഖ്യാപനവും നടത്തി.

കെ.സി ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

ശിഹാബ് കന്നാട്ടി, ടി.പി സാജിദ്, ഡോ: കെ.സി ഷഫീഖ്, നസീമ പാളയാട്ട്, എന്‍.കെ റസീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175617/sisway-association-annual-meeting)