---
title: "കാട്ടാന ശല്യം; ആര്‍ആര്‍ടി ടീം രംഗത്ത് "
english_title: "Forest nuisance; The RRT team is on the scene at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175788/forest-nuisance-the-rrt-team-is-on-the-scene-at-chakkittapara"
published_at: "2024-01-10T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e39a4d8f3e_1_rrt.jpg"
keywords: []
---

# കാട്ടാന ശല്യം; ആര്‍ആര്‍ടി ടീം രംഗത്ത് 

> **Lead Summary:** **ചക്കിട്ടപാറ : **ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടം ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം തടയുന്നതിന് വനം വകുപ്പ് ശ്രമം തുടങ്ങി. നാട്ടിലിറങ്ങി വലിയ തോതില്‍ കൃഷി നാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ ആര്‍ആര്‍ടി ടീം രംഗത്തിറങ്ങി.

## Article Content

**ചക്കിട്ടപാറ : **ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടം ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം തടയുന്നതിന് വനം വകുപ്പ് ശ്രമം തുടങ്ങി. നാട്ടിലിറങ്ങി വലിയ തോതില്‍ കൃഷി നാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ ആര്‍ആര്‍ടി ടീം രംഗത്തിറങ്ങി.

വനം വകുപ്പ് താമരശ്ശേരി റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ നിന്നുള്ള നാല് അംഗങ്ങളും പെരുവണ്ണാമൂഴി ഡിവിഷനിലെ ആറുപേരുമുള്‍പ്പെടെ 10 അംഗ ടീമാണ് പെരുവണ്ണാമൂഴി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ബൈജുനാഥിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന നടത്തിയത്.

വനത്തിനോട് ചേര്‍ന്ന ഭാഗത്ത് നിന്ന് ഒരു കൊമ്പന്‍ ഉള്‍പ്പെടെയുള്ള രണ്ട് ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയതായി ഡലം ഡപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

കുവപ്പൊയില്‍ മേഖലയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള ജീവനക്കാരെ വെച്ച് വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടുതല്‍ വാച്ചര്‍മാരെ നിയോഗിച്ച് പ്രശനത്തിന് പരിഹാരം കാണാനാണ് അധികൃതര്‍ ശ്രമിക്കേണ്ടതെന്ന അഭിപ്രായമാണ് കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്.

ഇക്കാര്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ചക്കിട്ടപാറ 15-ാം വാര്‍ഡില്‍ നേരത്തെ കാട്ടാനകള്‍ 40 തോളം തെങ്ങുകള്‍ നശിപ്പിച്ചിതിന് പിന്നാലെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഏതാനും കര്‍ഷകരുടെ നൂറോളം തെങ്ങുകളും ഒട്ടേറെ വാഴകളും നശിപ്പിച്ചുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175788/forest-nuisance-the-rrt-team-is-on-the-scene-at-chakkittapara)